---
title: "ദശവാര്‍ഷികം ആഘോഷിച്ച് പ്രഭാത് റസിഡന്‍സ് അസോസിയേഷന്‍ "
english_title: "Prabhat Residence Association celebrates its 10th anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115682/prabhat-residence-association-celebrates-its-10th-anniversary"
published_at: "2023-05-18T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6466607c42ae3_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ദശവാര്‍ഷികം ആഘോഷിച്ച് പ്രഭാത് റസിഡന്‍സ് അസോസിയേഷന്‍ 

> **Lead Summary:** ** കൊയിലാണ്ടി: **കൊയിലാണ്ടി പ്രഭാത് റസിഡന്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. കേരള സംഗീത അക്കാദമി ഗുരു പുരസ്‌ക്കാര ജേതാവ് ശിവദാസ് ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

** കൊയിലാണ്ടി: **കൊയിലാണ്ടി പ്രഭാത് റസിഡന്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. കേരള സംഗീത അക്കാദമി ഗുരു പുരസ്‌ക്കാര ജേതാവ് ശിവദാസ് ചേമഞ്ചേരി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ടി.കെ.മോഹനന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ. ലളിത, കെ.വി. അശോകന്‍, സി.കെ.ജയദേവന്‍, മധുസൂദനല്‍ ഭരതാഞ്ജലി, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, എം.എം. ശ്രീധരന്‍, വി.ടി. അബ്ദുറഹിമാന്‍, സി.കെ. രോഷന്‍, അനിതാ ശശി, സഹദേവന്‍, പി.വി. പ്രജിത്ത് എന്നിവര്‍ സംസാരിച്ചു.

സി.കെ. സന്തോഷ്, ആശാവര്‍ക്കര്‍ തങ്കമണി പ്രഭാകര്‍ എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. മണിദാസ് പയ്യോളിയുടെ നേതൃത്വത്തില്‍ മേഘാ ഷോയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115682/prabhat-residence-association-celebrates-its-10th-anniversary)