---
title: "കൊയിലാണ്ടിയിലെ മുന്‍ സിപിഐ(എം) നേതാവ് വിയ്യൂര്‍ വാരംപറമ്പത്ത് വി.പി. ഗംഗാധരന്‍ അന്തരിച്ചു"
english_title: "Former CPI(M) leader Viyyur Varamparambath from Koyilandi V.P. Gangadharan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115740/former-cpim-leader-viyyur-varamparambath-from-koyilandi-vp-gangadharan-passed-away"
published_at: "2023-05-19T11:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64670b2c013e5_1_ar3.jpg"
keywords: []
---

# കൊയിലാണ്ടിയിലെ മുന്‍ സിപിഐ(എം) നേതാവ് വിയ്യൂര്‍ വാരംപറമ്പത്ത് വി.പി. ഗംഗാധരന്‍ അന്തരിച്ചു

> **Lead Summary:** ** കൊയിലാണ്ടി: **കൊയിലാണ്ടിയിലെ മുന്‍ സിപിഐ(എം) നേതാവ് വിയ്യൂര്‍ വാരംപറമ്പത്ത് വി.പി. ഗംഗാധരന്‍ അന്തരിച്ചു.

## Article Content

** കൊയിലാണ്ടി: **കൊയിലാണ്ടിയിലെ മുന്‍ സിപിഐ(എം) നേതാവ് വിയ്യൂര്‍ വാരംപറമ്പത്ത് വി.പി. ഗംഗാധരന്‍ അന്തരിച്ചു.

സിപിഐ(എം) കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി, കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം, കെ.എസ്.കെ.ടിയു ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.ടി.എ നേതാവ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

കൊയിലാണ്ടി താലൂക്കില്‍ സിപിഐ(എം) കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിലൂടെ കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സഹഭാരവാഹി, ഏരിയ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലേക്ക് ഉയര്‍ന്ന് വന്നു.

1970 ല്‍ സിപിഐ(എം) അംഗത്വത്തില്‍ എത്തിയ ഗംഗാധരന്‍ നിരവധിയായ സമരപോരാട്ടങ്ങളുടെ മുന്‍നിരക്കാരനായിരുന്നു.

മിച്ചഭൂമി സമരം, കെഎസ്ആര്‍ടിസി ബസിനെതിരെയുള്ള സമരം, ബന്ദ് മുറിച്ച് കടക്കല്‍ സമരം തുടങ്ങി നിരവധിയായ സമരമുഖത്ത് സജീവമായും നേതൃത്വപരമായും നിലകൊണ്ട വ്യക്തിത്വമായിരുന്നു വി.പി. ഗംഗാധരന്‍

സിപിഐഎം കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായി മൂന്നുതവണ നേതൃത്വം ഏറ്റെടുത്ത സഖാവാണ്. സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: തങ്കം. മക്കള്‍: ധനീഷ് കുമാര്‍, ബിജു (റെയ്ഡ്‌കോ), ബിന്ദു.  മരുമക്കള്‍: ജിസ്‌ന (പ്രധാനധ്യാപിക, കൊല്ലം യുപി സ്‌കൂള്‍), രജില (സ്റ്റാഫ് നേഴ്‌സ്, കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റല്‍).

സഹോദരങ്ങള്‍: സരോജിനി, രാധാകൃഷ്ണന്‍, ഭരതന്‍, രതി, രമ, പരേതനായ പ്രഭാകരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115740/former-cpim-leader-viyyur-varamparambath-from-koyilandi-vp-gangadharan-passed-away)