---
title: "ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ പാറക്കടവ്, ചെറിയകുമ്പളം പ്രദേശങ്ങളില്‍ ഹൈമാസ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു "
english_title: "Highmas lights were switched on in Parakkadav and Cheriyakumbalam areas in Changaroth Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115766/highmas-lights-were-switched-on-in-parakkadav-and-cheriyakumbalam-areas-in-changaroth-grama-panchayat"
published_at: "2023-05-19T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64672089e02f6_1_murali.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തില്‍ പാറക്കടവ്, ചെറിയകുമ്പളം പ്രദേശങ്ങളില്‍ ഹൈമാസ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു 

> **Lead Summary:** ** ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പാറക്കടവ്, ചെറിയകുമ്പളം പ്രദേശങ്ങളില്‍ ഹൈമാസ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു.

## Article Content

** ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പാറക്കടവ്, ചെറിയകുമ്പളം പ്രദേശങ്ങളില്‍ ഹൈമാസ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു.

കെ. മുരളീധരന്‍ എം.പി യുടെ വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചാണ് ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഓരോ ഹൈമാസ് ലൈറ്റുകള്‍ക്കും നാല് ലക്ഷത്തിനാല്‍പതിനായിരം രൂപയാണ് ചെലവഴിച്ചത്.

ഹൈമാസ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കെ. മുരളീധരന്‍ എം.പി നിര്‍വ്വഹിച്ചു. രവി പുതുക്കോട്ട് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ പാളയാട്ട്, ജനപ്രതിനിധികളായ ഇ.ടി. സരീഷ്, കെ.എം. അഭിജിത്ത്, എം.കെ. ഫാത്തിമ, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് പി.എസ്. പ്രവീണ്‍ കുമാര്‍, വാഴയില്‍ ഹരീന്ദ്രന്‍, സി. മുനീര്‍, കിഴക്കയില്‍ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് അംഗം സെഡ്.എ. സല്‍മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.കെ. ഖാസിം നന്ദിയും പറഞ്ഞു. ബാന്റ്  മേളത്തിന്റെ അകമ്പടിയോടെയാണ് എം.പിയെ നാട്ടുക്കാര്‍ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115766/highmas-lights-were-switched-on-in-parakkadav-and-cheriyakumbalam-areas-in-changaroth-grama-panchayat)