---
title: "ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം വാര്‍ഷികവും റോഡ് സുരക്ഷ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു "
english_title: "Indian Truth Cultural Forum organized annual and road safety awareness at thiruvananthapuram"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115813/indian-truth-cultural-forum-organized-annual-and-road-safety-awareness-at-thiruvananthapuram"
published_at: "2023-05-19T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64675a819266e_1_indian.jpg"
keywords: []
---

# ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം വാര്‍ഷികവും റോഡ് സുരക്ഷ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു 

> **Lead Summary:** **തിരുവനന്തപുരം: **കോഴിക്കോട് ജില്ലയില്‍ ആസ്ഥാനമായി 23 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം 23-ാം വാര്‍ഷികവും റോഡ് സുരക്ഷ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.

## Article Content

**തിരുവനന്തപുരം: **കോഴിക്കോട് ജില്ലയില്‍ ആസ്ഥാനമായി 23 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യന്‍ ട്രൂത്ത് കള്‍ച്ചറല്‍ ഫോറം 23-ാം വാര്‍ഷികവും റോഡ് സുരക്ഷ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടന്ന പരിപാടി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്കുള്ള അവാര്‍ഡ് മന്ത്രി ശിവന്‍കുട്ടി സമ്മാനിച്ചു.

നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ്  ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജി. മാധവദാസ്, ഡോ. ജെയ്സണ്‍, അറക്കല്‍ ജോയ്, ഇസ്മായില്‍ നുസുറുദ്ദീന്‍, ജയകുമാര്‍, മനോജ് ഗുജറാത്ത്, മനോജ് കണ്ണൂര്‍, ഷെലിന്‍ പൊയ്യാറ, അസ്സന്‍കോയ കോട്ടൂര്‍, ഷൈറബീഗം കാസിം, ബി.ഡി. ദത്തന്‍, സിഡിഎസ് ചെയര്‍പേഴ്‌സന്‍ ഷൈന, കൃഷ്ണന്‍ പോറ്റി, പി.ജെ. വര്‍ഗീസ്, കലന്തന്‍ ബഷീര്‍, എ. ഉദയകുമാര്‍, സി.ജെ. ജയന്‍, എന്‍.കെ. സത്യപാലന്‍, കെ.എച്ച്. ഷാജഹാന്‍, സുധിവാസ, മാധ്യമ പ്രവര്‍ത്തകരായ അന്ന സൂസന്‍, കെ.എച്ച്. രഘു തുടങ്ങിയവര്‍ സംസാരിച്ചു.

റോഡ് സുരക്ഷയെ കുറിച്ച് അര്‍ഷാദ് ഇബ്രാഹിം ക്ലാസ്സെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീയുടെയും വിവിധ കലാകായിക പരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115813/indian-truth-cultural-forum-organized-annual-and-road-safety-awareness-at-thiruvananthapuram)