---
title: "നൂറ് ശതമാനം വിജയകിരീടം ചൂടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍ "
english_title: "Govt. Vocational Higher Secondary School Mepayyur bagged 100 percent success"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115863/govt-vocational-higher-secondary-school-mepayyur-bagged-100-percent-success"
published_at: "2023-05-19T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64679eb99d1e0_sing.jpg"
keywords: []
---

# നൂറ് ശതമാനം വിജയകിരീടം ചൂടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍ 

> **Lead Summary:** **മേപ്പയ്യൂര്‍:** എസ് എസ് എല്‍ സി 2023 നൂറ് ശതമാനം വിജയം നേടി മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചരിത്ര വിജയം ആവര്‍ത്തിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്.

## Article Content

**മേപ്പയ്യൂര്‍:** എസ് എസ് എല്‍ സി 2023 നൂറ് ശതമാനം വിജയം നേടി മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചരിത്ര വിജയം ആവര്‍ത്തിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സര്‍ക്കാര്‍ വിദ്യാലയമാണ് ഇത്.

പരീക്ഷ എഴുതിയ എഴുനൂറ്റിമുപ്പത്തൊമ്പത് വിദ്യാര്‍ത്ഥികളും വിജയിച്ചു. നൂറ്റിനാല്‍പ്പത്തൊന്ന് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും

എ പ്ലസ് കരസ്ഥമാക്കി. സ്‌കൂളിലെ എസ് ആര്‍ ജി , വിജയോത്സവം, എ പ്ലസ് ക്ലബ്ബുകള്‍, മിഷന്‍ എ പ്ലസ് ക്ലബ്ബുകള്‍, സബ്ജക്റ്റ് കൗണ്‍സില്‍ , മോട്ടിവേഷന്‍ എന്നിവയുടെ അതുല്യമായ പ്രവര്‍ത്തനങ്ങളാണ് ഉന്നത വിജയത്തിലേക്ക് നയിച്ചത്. വിജയികളെ പിടിഎ യും, അധ്യാപകരും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115863/govt-vocational-higher-secondary-school-mepayyur-bagged-100-percent-success)