---
title: "കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിശോധനകള്‍; വികസനത്തിന്റ  പാതയില്‍ പേരാമ്പ്ര താലൂക് ആശുപത്രി "
english_title: "A hormone analyzer has been installed at the Perambra taluk hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/115947/a-hormone-analyzer-has-been-installed-at-the-perambra-taluk-hospital"
published_at: "2023-05-20T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646869c32ada6_1_home.jpg"
keywords: []
---

# കുറഞ്ഞ നിരക്കില്‍ കൂടുതല്‍ പരിശോധനകള്‍; വികസനത്തിന്റ  പാതയില്‍ പേരാമ്പ്ര താലൂക് ആശുപത്രി 

> **Lead Summary:** **പേരാമ്പ്ര: **ആരോഗ്യ പരിപാലന രംഗത്ത് കൂടുതല്‍ മികച്ച സൗകര്യങ്ങളുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി.

## Article Content

**പേരാമ്പ്ര: **ആരോഗ്യ പരിപാലന രംഗത്ത് കൂടുതല്‍ മികച്ച സൗകര്യങ്ങളുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി.

ലാബില്‍ കൂടുതല്‍ രോഗങ്ങള്‍ക്കുള്ള പരിശോധ സംവിധാനമൊരുക്കി രോഗിസൗഹൃദമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഹോര്‍മൊണ്‍ അനലൈസര്‍ സ്ഥാപിച്ചിരിക്കുകയാണ്.

പദ്ധതിയിലൂടെ തൈറോയ്ഡ്, ട്രോപൊനിന്‍ ഐ ഇന്‍ഫേര്‍ട്ടിലിറ്റി,കാര്‍ഡിയാക്ക് മാര്‍ക്കര്‍ വൈറ്റമിന്‍ ഡി തുടങ്ങി വിവിധങ്ങളായ പരിശോധകള്‍ കുറഞ്ഞ നിരക്കില്‍ ആശുപത്രിയില്‍ ലഭ്യമാകും.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപയാണ് ഹോര്‍മോണല്‍ അനലൈസര്‍ വാങ്ങുന്നതിനായി അനുവദിച്ചത്.

ആദ്യ ഘട്ടത്തില്‍ തൈറോയ്ഡിനുള്ള ടി.3, ടി.4, ടി.എസ്.എച്ച്, ഹൃദയാഘതം പരിശോധിക്കുന്ന ട്രോപൈ, വൈറ്റമിന്‍ ഡി എന്നീ പരിശോധനയ്ക്കുള്ള സൗകര്യമാണ് ഒരുക്കി യിരിക്കുന്നത് തുടര്‍ന്ന് ട്യൂമര്‍ മാര്‍ക്കര്‍, ഇന്‍ഫേര്‍ട്ടിലിറ്റി പരിശോധനകളുമുണ്ട് .

പദ്ധതി പ്രാവര്‍ത്തികമായതോടെ സ്വകാര്യ ലാബുകളേക്കാള്‍ 40 ശതമാനത്തോളം വിലക്കുറവില്‍ താലുക് ആശുപത്രിയില്‍ നിന്ന് പരിശോധന നടത്താന്‍ സാധിക്കുന്നതാണ് പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 24 മണിക്കൂറും ലാബിന്റെ സേവനം ലഭ്യമാണ്.

ജീവിത ശൈലി രോ?ഗ നിര്‍ണ്ണയം, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, റീനല്‍ ഫങ്ഷന്‍ ടെസ്റ്റ്, ലിപ്പിഡ് പ്രോഫൈല്‍ ടെസ്റ്റ്, സീറോളജി ടെസ്റ്റുകളും ആശുപത്രിയില്‍ ലഭ്യമാണ്. ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് ലാബിന്റെ സേവം പ്രയോജനപ്പെടുത്തുന്നത്.

ലാബില്‍ കൂടുതല്‍ പരിശോധനകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുങ്ങി യ തോടെ സ്വകാര്യ സ്ഥാപനങ്ങളിലേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് സേവനം ലഭ്യമാക്കാന്‍ കഴിയും.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലാബ് ഇന്‍ ചാര്‍ജ് സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/115947/a-hormone-analyzer-has-been-installed-at-the-perambra-taluk-hospital)