---
title: "കേരളം കൊള്ളസംഘത്തിന്റെ പിടിയില്‍; അഡ്വ: കെ. പ്രവീണ്‍കുമാര്‍ "
english_title: "Kerala in the grip of bandits; Adv: K. Praveen Kumar at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116000/kerala-in-the-grip-of-bandits-adv-k-praveen-kumar-at-arikkulam"
published_at: "2023-05-20T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64689d54bd800_1_pd1.jpg"
keywords: []
---

# കേരളം കൊള്ളസംഘത്തിന്റെ പിടിയില്‍; അഡ്വ: കെ. പ്രവീണ്‍കുമാര്‍ 

> **Lead Summary:** **അരിക്കുളം :** വിലവര്‍ദ്ധനവിനെതിരെ അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ യുഡിഎഫ് കമ്മറ്റി ധര്‍ണാ സമരം സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം :** വിലവര്‍ദ്ധനവിനെതിരെ അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ യുഡിഎഫ് കമ്മറ്റി ധര്‍ണാ സമരം സംഘടിപ്പിച്ചു.

കെട്ടിട നികുതി, നിര്‍മ്മാണപെര്‍മിറ്റ് ഫീസ് വര്‍ദ്ധനവ് എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധര്‍ണാ സമരം ഡിസിസി പ്രസിഡന്റ്  അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

ജനങ്ങളെ കൊള്ളയടിക്കുന്ന ഒരു സര്‍ക്കാറാണ് ഇന്ന് കേരളം ഭരിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ. ക്യാമറ സ്ഥാപിക്കല്‍, കെ. ഫോണ്‍ ഇടപാട് എന്നിവ പകല്‍ക്കൊള്ളയാണെന്നും സാധാരണക്കാരന്റെ വീടെന്ന സ്വപ്നം മരീചികയായി മാറുകയാണെന്നും നിര്‍മ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുമ്പോള്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് പത്തിരട്ടിയായാണ് വര്‍ദ്ധിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ്. പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ സി. രാമദാസ് അധ്യക്ഷത വഹിച്ചു.

ഡി.സി.സി. സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.പി. വേണുഗോപാലന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരി, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി വടക്കയില്‍ ബഷീര്‍, കെ.പി. രാമചന്ദ്രന്‍, വി.വി.എം. ബഷീര്‍, ഇ.കെ. അഹമ്മദ് മൗലവി, യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി കണ്‍വീനര്‍ എ .കെ. അഷറഫ്, ബ്‌ളോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികളായ ഒ.കെ. ചന്ദ്രന്‍, കെ. അഷറഫ്, പി. കുട്ടിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

രാമചന്ദ്രന്‍ നീലാംബരി, സുമേഷ് സുധര്‍മന്‍, കെ.എം. സക്കറിയ, പി.എം. രാധ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പറമ്പടി, ബിനി മഠത്തില്‍, ശ്യാമള ഇടപ്പള്ളി, ലത കെ. പൊറ്റയില്‍, ബാലകൃഷ്ണന്‍ കൈലാസ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116000/kerala-in-the-grip-of-bandits-adv-k-praveen-kumar-at-arikkulam)