---
title: "ജില്ലാ കലാ, കായിക, യുണിവേഴ്‌സിറ്റി തല മത്സരങ്ങള്‍; പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം"
english_title: "District Arts, Sports and University level competitions; Financial assistance for Scheduled Caste category students at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116006/district-arts-sports-and-university-level-competitions-financial-assistance-for-scheduled-caste-category-students-at-perambra"
published_at: "2023-05-20T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468a52a921f4_1_kk1.jpg"
keywords: []
---

# ജില്ലാ കലാ, കായിക, യുണിവേഴ്‌സിറ്റി തല മത്സരങ്ങള്‍; പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

> **Lead Summary:** ** പേരാമ്പ്ര:** ജില്ലാ കലോത്സവങ്ങള്‍ ജില്ലാ കായിക മേളകള്‍ യുണിവേഴ്‌സിറ്റി തല മത്സരങ്ങള്‍ എന്നിവയില്‍ ഏതിലെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

** പേരാമ്പ്ര:** ജില്ലാ കലോത്സവങ്ങള്‍ ജില്ലാ കായിക മേളകള്‍ യുണിവേഴ്‌സിറ്റി തല മത്സരങ്ങള്‍ എന്നിവയില്‍ ഏതിലെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിക്കുന്നു.

2022 23 വര്‍ഷം നടന്ന ജില്ലാ കലോത്സവങ്ങള്‍, ജില്ലാ കായിക മേളകള്‍ യൂണിവേഴ്‌സിറ്റി തല മത്സരങ്ങള്‍ എന്നിവയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു.

താല്‍പ്പര്യമുളളവര്‍ വെളള കടലാസില്‍ അപേക്ഷ തയ്യാറാക്കി ജാതി സര്‍ട്ടിഫിക്കറ്റ്, ജില്ലാ കലോത്സവങ്ങള്‍, ജില്ലാ കായിക മേളകള്‍ യൂണിവേഴ്‌സിറ്റി തല മത്സരങ്ങളില്‍ വിജയിച്ചതിന് ലഭിച്ച സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2023 ജൂണ്‍ 20-ാം തിയ്യതിക്കകം പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷകള്‍ ലഭ്യമാക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116006/district-arts-sports-and-university-level-competitions-financial-assistance-for-scheduled-caste-category-students-at-perambra)