---
title: "പത്തൊന്‍പതാം വര്‍ഷവും എസ്.എസ്.എല്‍.സിക്ക് തുടര്‍ച്ചയായി 100% വിജയം "
english_title: "100% success for SSLC for the 19th consecutive year"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116052/100-success-for-sslc-for-the-19th-consecutive-year"
published_at: "2023-05-20T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468e23f164c8_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പത്തൊന്‍പതാം വര്‍ഷവും എസ്.എസ്.എല്‍.സിക്ക് തുടര്‍ച്ചയായി 100% വിജയം 

> **Lead Summary:** **നന്മണ്ട: **ബാലുശ്ശേരി നന്മണ്ട 14ല്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ 2023 ലും SSLC ക്ക് തുടര്‍ച്ചയായി 100 % വിജയം കരസ്ഥമാക്കി.

## Article Content

**നന്മണ്ട: **ബാലുശ്ശേരി നന്മണ്ട 14ല്‍ പ്രവര്‍ത്തിക്കുന്ന സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ 2023 ലും SSLC ക്ക് തുടര്‍ച്ചയായി 100 % വിജയം കരസ്ഥമാക്കി.

ഈ പ്രാവശ്യം 31 പേര്‍ പരീക്ഷ എഴുതിയതില്‍ 15 പേര്‍ Full A+ ഉം 7 പേര്‍ 9 A+ ഉം കരസ്ഥമാക്കി. 2005 ല്‍ തുടങ്ങിയ വിജയ യാത്ര 2023 ലും തുടരുന്നു. പല വര്‍ഷങ്ങളിലും ഫുള്‍ A+ ലും വിദ്യാലയം റിക്കാര്‍ഡ് വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

100% വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവരെ അതിന് തയ്യാറാക്കിയ അദ്ധ്യാപകരെയും രക്ഷിതാക്കളെയും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി അഭിനന്ദിച്ചു.

വിദ്യാലയ കമ്മറ്റി രക്ഷാധികാരിമാരായ പി.ഗോപാലന്‍കുട്ടി, ഡോ.പി.വി.ചന്ദ്രശേഖരന്‍, ടി.കെ സന്തോഷ് കുമാര്‍, പ്രസിഡന്റ് വി.പി കൃഷ്ണന്‍, സെക്രട്ടറി ഡോ.എസ്.വിക്രമന്‍, ട്രഷറര്‍ കെ.വി .ബാലന്‍, വൈസ് പ്രസിഡന്റ്മാരായ അഡ്വ.ബി. ശബ്‌ന, അശോകന്‍ പുന്നശ്ശേരി, ജോ. സെക്രട്ടറിമാരായ എ.രാധാകൃഷ്ണന്‍, ടി.കെ.വത്സലന്‍ എന്നിവരും വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സന്ദേശം പ്രിന്‍സിപ്പാള്‍ പി.വിശ്വനാഥനെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116052/100-success-for-sslc-for-the-19th-consecutive-year)