---
title: "പേരാമ്പ്രയില്‍ ബസ്സ് കാലില്‍ കയറി വയേവധികന്റെ കാല്‍പ്പാദത്തിന് ഗുരുതര പരിക്ക് "
english_title: "Vayevadhikan's foot was seriously injured after a bus ran over his leg in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116065/vayevadhikans-foot-was-seriously-injured-after-a-bus-ran-over-his-leg-in-perampra"
published_at: "2023-05-20T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6468f1b6a1941_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്രയില്‍ ബസ്സ് കാലില്‍ കയറി വയേവധികന്റെ കാല്‍പ്പാദത്തിന് ഗുരുതര പരിക്ക് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് കാലില്‍ കയറി വയേവധികന്റെ കാല്‍പ്പാദത്തിന് ഗുരുതര പരിക്ക്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് കാലില്‍ കയറി വയേവധികന്റെ കാല്‍പ്പാദത്തിന് ഗുരുതര പരിക്ക്.

പടത്തുകടവ് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന റിട്ട. അധ്യാപകനായ ചീരംകണ്ടത്ത് തോമസ്(85) ആണ് ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

കാലിന്റെ പത്തി മുറിച്ചു മാറ്റാനുള്ള ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇന്ന് വൈകിട്ട് 2.45 ഓടെയായിരുന്നു സംഭവം.

തോമസ് കോഴിക്കോട് നിന്നും വരുന്ന വഴി പെരുവണ്ണാമൂഴി ഭാഗത്തേക്ക് ബസ്സ് കായറാന്‍ പോകുമ്പോഴാണ് അപകടം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

കുറ്റിയാാടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാശിനാഥന്‍ എന്ന ബസ്സാണ് അപകടത്തിനിടയാക്കിയത്.

വലതുകൈ ഷോള്‍ഡറിനു താഴെയും പൊട്ടിയിട്ടുണ്ട്. ബസ്സിനടയില്‍പ്പെട്ട ഇയാളെ ആളുകള്‍ വലിച്ചു പുറത്തേക്ക് എടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116065/vayevadhikans-foot-was-seriously-injured-after-a-bus-ran-over-his-leg-in-perampra)