മേപ്പയ്യൂരില്‍ ദേവരാജന്‍ കമ്മങ്ങാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

മേപ്പയ്യൂരില്‍ ദേവരാജന്‍ കമ്മങ്ങാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
Nov 19, 2021 12:49 PM | By Perambra Editor

 മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ദേവരാജന്‍ കമ്മങ്ങാട് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന എക്‌സി അംഗം സി.എന്‍ ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജനാധിപത്യ പാര്‍ട്ടികള്‍ നേരിടുന്ന ആഭ്യന്തര പ്രതിസന്ധി രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെപ്പറ്റി ആശങ്കകള്‍ ഉണ്ടാക്കുന്നതാണെന്ന് സിപിഐ സംസ്ഥാന എക്‌സി. അംഗം സി.എന്‍ ചന്ദ്രന്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ യോജിച്ച പോരാട്ടം ദുര്‍ബലപ്പെട്ടുകൂടെന്നും രാജ്യം വിറ്റുതുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രക്ഷേഭം വളര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യ തിന്മകള്‍ക്കെതിരായ നിരന്തര പോരാട്ടം സംഘടിപ്പിച്ചു കൊണ്ടാണ് കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങള്‍ക്കിടയില്‍ വേരുറപ്പിച്ചത് ആ പരമ്പരയിലെ ശക്തമായ കണ്ണിയായിരുന്നു ദേവരാജനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം സെക്രട്ടറി സി. ബിജു അദ്ധ്യക്ഷനായി.

സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍ മണ്ഡലത്തിലെ പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.ശശി, ജില്ലാ എക്‌സി. അംഗം കെ.കെ. ബാലന്‍, യൂസഫ് കോറോത്ത്, അജയ് ആവള, ബാബു കൊളക്കണ്ടി എന്നിവര്‍ സംസാരിച്ചു

Devarajan Kammangad Memorial Conference was organized at Maypayur

Next TV

Related Stories
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
Top Stories