---
title: "പേരാമ്പ്ര ജി.യുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഇന്ന് "
english_title: "Perampra GUP School Alumni Meet Today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116102/perampra-gup-school-alumni-meet-today"
published_at: "2023-05-21T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64696beedb88b_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര ജി.യുപി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഇന്ന് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ജി.യുപി സ്‌കൂള്‍ 1981-87 ബാച്ച് വിദ്യാര്‍ത്ഥി സംഗമവും ഗുരു സ്മരണയും ഇന്ന് രാവിലെ 10 മണിക്ക് ജി.യു.പി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ജി.യുപി സ്‌കൂള്‍ 1981-87 ബാച്ച് വിദ്യാര്‍ത്ഥി സംഗമവും ഗുരു സ്മരണയും ഇന്ന് രാവിലെ 10 മണിക്ക് ജി.യു.പി സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയുടെ ഉദ്ഘാടനം ജി.യുപി സ്‌കൂള്‍ പ്രധാന അധ്വാപകന്‍ രാജന്‍ നിര്‍വ്വഹിക്കും. ബിനു അദ്ധ്യക്ഷത വഹിക്കും. ജയരാജ് പേരാമ്പ്ര, ബാബു കാലുമ്മല്‍, സുധി പരാണ്ടി, പി.പി ഷാജി, വി.എം സത്വന്‍, മനോജ് പരാണ്ടി, സുരേഷ് ബാബു, രാജേഷ്, രുചി, സുജയ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

തുടര്‍ന്ന് ജയരാജ് പേരാമ്പ്രയുടെ വീഡിയോ ആല്‍ബം കാതരമൊഴികള്‍ സി.കെ കുമാരന്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറുമെന്ന് ബാബു കാപ്പുമ്മല്‍, ജയരാജ് പേരാമ്പ്ര, ബിനു ചെറുവോട്ട് എന്നിവര്‍ പേരാമ്പ്ര പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116102/perampra-gup-school-alumni-meet-today)