---
title: "എസ്സ്എസ്സ്എല്‍സി ഉന്നത വിജയികളെ ഉപഹാരം നല്‍കി ആദരിച്ചു "
english_title: "SSSLC felicitated the top winners with prizes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116113/ssslc-felicitated-the-top-winners-with-prizes"
published_at: "2023-05-21T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646978b60ba12_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# എസ്സ്എസ്സ്എല്‍സി ഉന്നത വിജയികളെ ഉപഹാരം നല്‍കി ആദരിച്ചു 

> **Lead Summary:** **കൂട്ടാലിട: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ്സ് - കെ എസ്സ് യു കോട്ടൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി ഉപഹാരം നല്‍കി ആദരിച്ചു.

## Article Content

**കൂട്ടാലിട: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ്സ് - കെ എസ്സ് യു കോട്ടൂര്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി ഉപഹാരം നല്‍കി ആദരിച്ചു.

പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും വിദ്യാര്‍ത്ഥികളെ ആദരിക്കുമെന്ന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രജീഷ് കൂട്ടാലിട പറഞ്ഞു.

മണ്ഡലം തല ഉദ്ഘാടനം കെ എസ്സ് യു സംസ്ഥാന സമിതിയംഗം അര്‍ജ്ജുന്‍ പൂനത്ത് നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍മാരായ ഇ.അരവിന്ദാക്ഷന്‍, കെ.പി .മനോഹരന്‍, ടി.പി .ഉഷ, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം ഭാരവാഹികളായ വിഘ്‌നേഷ് കൂട്ടാലിട, അന്‍വര്‍ പൂനത്ത് വിവിധ വാര്‍ഡുകളില്‍ ഉപഹാരം നല്‍കി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116113/ssslc-felicitated-the-top-winners-with-prizes)