---
title: "ഉള്ളിയേരി എം ഡിറ്റ് കോളേജ് അധീനതയിലുള്ള മലയില്‍ കാടിനു തീ പിടിച്ചു "
english_title: "A forest caught fire on the hill under Ullieri M. Ditt College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116117/a-forest-caught-fire-on-the-hill-under-ullieri-m-ditt-college"
published_at: "2023-05-21T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64697c0af076f_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഉള്ളിയേരി എം ഡിറ്റ് കോളേജ് അധീനതയിലുള്ള മലയില്‍ കാടിനു തീ പിടിച്ചു 

> **Lead Summary:** **ഉള്ളിയേരി: **എം ഡിറ്റ് കോളേജ് അധീനതയിലുള്ള മലയില്‍ കാടിനു തീ പിടിച്ചു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു.

## Article Content

**ഉള്ളിയേരി: **എം ഡിറ്റ് കോളേജ് അധീനതയിലുള്ള മലയില്‍ കാടിനു തീ പിടിച്ചു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്റെ നേതൃത്വത്തില്‍ എഎസ്ടിഒ മാരായ പി .കെ ബാബു, പ്രദീപ്, സേന അംഗങ്ങളായ വി.കെ ബിനീഷ്, ടി.പി ഷിജു, ഇ.എം നിധി പ്രസാദ്, സനല്‍ രാജ്, പി.കെ സജിത്ത്, നിതിന്‍ രാജ്, ഹോംഗാര്‍ഡ് മാരായ സോമകുമാര്‍, ഓംപ്രകാശ് എന്നിവര്‍ തീയണക്കുന്നതിനു നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116117/a-forest-caught-fire-on-the-hill-under-ullieri-m-ditt-college)