---
title: "നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന് സമാപനമായി "
english_title: "The summer camp organized by NEST International Academy and Research Center has concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116119/the-summer-camp-organized-by-nest-international-academy-and-research-center-has-concluded"
published_at: "2023-05-21T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469800b48cbe_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിന് സമാപനമായി 

> **Lead Summary:** ** കൊയിലാണ്ടി: **വേനലവധിക്കാലം ആഹ്ലാദകരമാക്കുക എന്ന ലക്ഷ്യത്തോടെ നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച 'വേനല്‍മുകുളങ്ങള്‍ ' എന്ന സമ്മര്‍ ക്യാമ്പിന് സമാപനമായി.

## Article Content

** കൊയിലാണ്ടി: **വേനലവധിക്കാലം ആഹ്ലാദകരമാക്കുക എന്ന ലക്ഷ്യത്തോടെ നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിച്ച 'വേനല്‍മുകുളങ്ങള്‍ ' എന്ന സമ്മര്‍ ക്യാമ്പിന് സമാപനമായി.

വേനല്‍ അവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാനും കുട്ടികളിലെ സര്‍ഗ്ഗത്മകത ഉണര്‍ത്താനും ലക്ഷ്യമിട്ടാണ് നെസ്റ്റ് 'വേനല്‍ മുകുളങ്ങള്‍' എന്ന സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

മാനേജ്‌മെന്റിന്റെയും, രക്ഷിതാക്കളുടെയും പൂര്‍ണപിന്തുണയോടെ അത്യുജ്വലമായി ക്യാമ്പ് പൂര്‍ത്തീകരിച്ചു. തഹസീല്‍ദാര്‍ സി.പി മണി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ കൊയിലാണ്ടി സബ് ഇന്‍സ്പെക്ടര്‍ ശൈലേഷ് മുഖ്യ പ്രഭാഷണം നടത്തി.

നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി .കെ മുഹമ്മദ് യൂനസ് സ്വാഗതം പറഞ്ഞു. നെസ്റ്റ് ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി അധ്യക്ഷനായി.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രിക ശ്രീജേഷ്, അഡ്വ.കെ പ്രവീണ്‍ കുമാര്‍, ടി.കെ. നാസര്‍, സാലി ബാത്ത, ടി.വി. കൃഷ്ണന്‍, അബ്ദുള്‍ മജീദ്, മുഹമ്മദ് അഷ്റഫ്, അബ്ദുള്‍ അസിസ്, വി.പി മുഹമ്മദ് ബഷീര്‍, സൈന്‍ ബാഫഖി തങ്ങള്‍, മുഹമ്മദ്, പി.കെ. ശുഹൈബ്, സുധ, ബബില, ഔസ്ര, ഉസൈര്‍ പി, രാജേഷ് കീഴരിയൂര്‍, സെയ്ദ് ബാഫഖി, പ്രണവ്, നിഖില്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പിലെ വിജയികള്‍ക്കുള്ള സമ്മാനദാനം വിശിഷ്ടാതിഥികള്‍ നിര്‍വഹിച്ചു.

നെസ്റ്റ് സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116119/the-summer-camp-organized-by-nest-international-academy-and-research-center-has-concluded)