---
title: "പേരാമ്പ്രയില്‍ ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍ "
english_title: "Two persons arrested with intoxicants in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116169/two-persons-arrested-with-intoxicants-in-perambra"
published_at: "2023-05-21T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6469c18e636d8_1_laha.JPG"
keywords: []
---

# പേരാമ്പ്രയില്‍ ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍ 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയില്‍ ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയില്‍ ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍.

കൂത്താളി പുത്തൂച്ചാലില്‍ അസൈനാരുടെ മകന്‍ നവാസ് (31), കല്‍പത്തൂര്‍ പുതുക്കുടി മൊയ്തിയുടെ മകന്‍ ഷമീം (36) എന്നിവരാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്.

ഇന്ന് രാവിലെ 9 മണിയോടുകൂടി വില്‍പ്പനയ്ക്കായി സൂക്ഷിച്ച 240 പാക്കറ്റ് HANS, 102 പാക്കറ്റ് കൂള്‍ ലിപ് എന്നിവയുമായി പേരാമ്പ്ര മാര്‍ക്കറ്റിനടുത്ത് വില്പനയ്ക്ക് വന്നതായിരുന്നു ഇവര്‍.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര ഡിവൈഎസ്പി യുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര എസ്എച്ച്ഒ ബിനു തോമസിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവന്‍, രമ്യേഷ് ,ഡിവൈഎസ്പി സ്‌കോഡ് അംഗമായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ടി. വിനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

പേരാമ്പ്ര ഭാഗങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിനായി ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്ന് പേരാമ്പ്ര എസ്എച്ച്ഒ ബിനു തോമസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116169/two-persons-arrested-with-intoxicants-in-perambra)