---
title: "മോഡി സര്‍ക്കാരും പിണറായി സര്‍ക്കാരും മറ്റുരക്കുന്നു; സി.കെ. പദ്മനാഭന്‍ "
english_title: "Modi government and Pinarayi government are different; C.K. Padmanabhan at ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116352/modi-government-and-pinarayi-government-are-different-ck-padmanabhan-at-ulliyeri"
published_at: "2023-05-22T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b1a7e23c52_1_modi.JPG"
keywords: []
---

# മോഡി സര്‍ക്കാരും പിണറായി സര്‍ക്കാരും മറ്റുരക്കുന്നു; സി.കെ. പദ്മനാഭന്‍ 

> **Lead Summary:** **ഉള്ളിയേരി :** ഉള്ളിയേരിയില്‍ ബിജെപി നേതാവ് വട്ടക്കണ്ടി മോഹനന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പദ്മനാഭന്‍ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**ഉള്ളിയേരി :** ഉള്ളിയേരിയില്‍ ബിജെപി നേതാവ് വട്ടക്കണ്ടി മോഹനന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ. പദ്മനാഭന്‍ യോഗം ഉദ്ഘാടനം ചെയ്തു.

ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ഒന്‍പതാം വാര്‍ഷം പിന്നിടുന്ന നരേന്ദ്രമോഡി സര്‍ക്കാരും വിലക്കയറ്റം, അഴിമതി, നികുതിഭാരം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ ജനദ്രോഹനടപടികളിലൂടെ ഏഴാം വര്‍ഷം പിന്നിടുന്ന പിണറായി വിജയന്‍ സര്‍ക്കാരും മാറ്റുരക്കുന്ന വേളയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.

ഉദാത്ത രാഷ്ട്രീയത്തിന്റെ ഉത്പന്നമായിരുന്നു വട്ടക്കണ്ടി മോഹനനെന്നും ബിജെപി വ്യത്യസ്തമായ രാഷ്ട്രീയ സംഘടനയായി നിലകൊള്ളുന്നത് ഇത്തരത്തിലുള്ള സമര്‍പ്പിത വ്യക്തിത്വങ്ങളുടെ സാന്നിധ്യം ഏറെ ഉള്ളതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം പ്രസിഡന്റ്  സുഗീഷ് കൂട്ടാലിട അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്  വി.കെ. സജീവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

എന്‍.പി. രാമദാസ്, സി.പി. സതീഷ്, ഷൈനി ജോഷി, എസ്.എല്‍. കിഷോര്‍കുമാര്‍, രാജേഷ് പുത്തഞ്ചേരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116352/modi-government-and-pinarayi-government-are-different-ck-padmanabhan-at-ulliyeri)