---
title: "കെ.എ.ആന്റണി ഇനി കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന  ഉന്നതാധികാര സമിതിലേക്ക്"
english_title: "KA Antony now to Kerala Congress State High Power Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116393/ka-antony-now-to-kerala-congress-state-high-power-committee"
published_at: "2023-05-22T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646b36fb5c0d6_ka_antonyH__copy.jpg"
keywords: []
---

# കെ.എ.ആന്റണി ഇനി കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന  ഉന്നതാധികാര സമിതിലേക്ക്

> **Lead Summary:** **മാനന്തവാടി:** മുതിർന്ന കോൺഗ്രസ് നേതാവ് കെ.എ.ആന്റണി ഇനി കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ഉന്നതാധികാര സമിതിയിലേക്ക്. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലേക്ക് കോട്ടയത്ത് നടന്ന തിരഞ്ഞെടുപ്പിലാണ് കെ.എ.ആന്റണി പാര്‍ട്ടി ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

## Article Content

**മാനന്തവാടി:** മുതിർന്ന കോൺഗ്രസ് നേതാവ് കെ.എ.ആന്റണി ഇനി കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ഉന്നതാധികാര സമിതിയിലേക്ക്. കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലേക്ക് കോട്ടയത്ത് നടന്ന തിരഞ്ഞെടുപ്പിലാണ് കെ.എ.ആന്റണി പാര്‍ട്ടി ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

44 വര്‍ഷമായി കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുവരുന്ന കെ.എ.ആന്റണി നിലവില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള കോണ്‍ഗ്രസ് (ഡി) ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍, സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, ഗാന്ധിജി സ്റ്റഡി സെന്റര്‍ വയനാട് ജില്ല കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാനന്തവാടി സെന്റ് ജോസഫ് അധ്യാപക പരിശീലന കേന്ദ്രം, പയ്യമ്പള്ളി, കല്ലോടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡ്, മെമ്പര്‍ മാനന്തവാടി രൂപത വിദ്യാഭ്യാസ ഹൈപവര്‍ കമ്മിറ്റി അംഗം, ദീര്‍ഘകാലം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, കേരളത്തിലെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഏക സംഘടനയായ കെ പി എസ് എച്ച് എയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

അദ്ദേഹം നിലവില്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി ഡെവലപ്‌മെന്റ് സൊസൈറ്റി അംഗം, വയനാട് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍, മൈസൂര്‍ - ബാവലി - മാനന്തവാടി - കുറ്റ്യാടി - പേരാമ്പ്ര - കോഴിക്കോട് ദേശീയപാത കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍, പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി ചെയര്‍മാന്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116393/ka-antony-now-to-kerala-congress-state-high-power-committee)