---
title: "പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് കലാ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "Perambra Academy of Arts organized an art camb"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116604/perambra-academy-of-arts-organized-an-art-camb"
published_at: "2023-05-23T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c6e939f7da_1_kali.JPG"
keywords: []
---

# പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് കലാ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് കലാ വിദ്യാര്‍ത്ഥികള്‍ക്കായി കളിക്കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകാരന്‍ ദിനേശ് നക്ഷത്ര ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് കലാ വിദ്യാര്‍ത്ഥികള്‍ക്കായി കളിക്കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകാരന്‍ ദിനേശ് നക്ഷത്ര ഉദ്ഘാടനം ചെയ്തു.

അക്കാദമി ഓഫ് ആര്‍ട്‌സ് ഡയറക്ടര്‍ രാജന്‍ കുട്ടമ്പത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റേജ് പേരാമ്പ്രയുടെ പ്രസിഡന്റ് എ.കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.

ഗായകന്‍ ദേവദാസ് പേരാമ്പ്ര സംസാരിച്ചു. തുടര്‍ന്ന് നടന്ന കുരുത്തോലക്കളരിയില്‍ അശോകനും ചിത്രകലയില്‍ കരുണാകരന്‍ പേരാമ്പ്രയും ക്ലാസുകള്‍ നയിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സമാപന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116604/perambra-academy-of-arts-organized-an-art-camb)