---
title: "ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം; എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "Insurance coverage must be provided; STU organized Perambra Constituency Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116618/insurance-coverage-must-be-provided-stu-organized-perambra-constituency-convention"
published_at: "2023-05-23T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c800711821_1_insur.JPG"
keywords: []
---

# ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം; എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ എസ്ടിയു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.പി. സലാം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. റഹിം അധ്യക്ഷത വഹിച്ചു.

അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, ഷര്‍മിന കോമത്ത്, സക്കീന ഗഫൂര്‍, സി. മൊയ്തു, എ.വി. സക്കീന, എന്‍. റസാഖ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി പ്രസിഡന്റ് സമദ് ആവള, ജനറല്‍ സെക്രട്ടറി സുബൈര്‍ ചങ്ങരോത്ത്, ട്രഷറര്‍ പി. കുഞ്ഞയിഷ, വൈസ് പ്രസിഡന്റ്മാരായി സുലൈഖ റഹീം, എം.ടി. ഖദീജ, ജോയിന്റ് സെക്രട്ടറിമാരായി എം.പി. സീനത്ത്, ഫൗസിയ അഷറഫ് എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116618/insurance-coverage-must-be-provided-stu-organized-perambra-constituency-convention)