---
title: "കണ്ടക്ടര്‍ പി.എം. ബാബുരാജന് യാത്രക്കാരുടെ സൗഹൃദ സഞ്ചാരം വാട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ് നല്‍കി"
english_title: "Conductor P.M. Baburajan was given a friendly farewell by the WhatsApp group of travelers at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116661/conductor-pm-baburajan-was-given-a-friendly-farewell-by-the-whatsapp-group-of-travelers-at-perambra"
published_at: "2023-05-23T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ca485cef30_1_koottayma.JPG"
keywords: []
---

# കണ്ടക്ടര്‍ പി.എം. ബാബുരാജന് യാത്രക്കാരുടെ സൗഹൃദ സഞ്ചാരം വാട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ് നല്‍കി

> **Lead Summary:** ** പേരാമ്പ്ര: **കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ പി.എം. ബാബുരാജന് യാത്രക്കാരുടെ സൗഹൃദ സഞ്ചാരം വാട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ് നല്‍കി.

## Article Content

** പേരാമ്പ്ര: **കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ പി.എം. ബാബുരാജന് യാത്രക്കാരുടെ സൗഹൃദ സഞ്ചാരം വാട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പ് നല്‍കി.

പി.എം. ബാബുരാജന്‍ ഈ മാസം സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോഴാണ്  വാട്സ്ആപ്പ് കൂട്ടായ്മ യാത്രയയപ്പുമായെത്തിയത്.

പേരാമ്പ്ര പൊന്‍പറ ഹില്‍സില്‍ വെച്ചു നടന്ന ചടങ്ങില്‍ കെ.ബി. സുജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.

ജയറാം പേരാമ്പ്ര, സുരേഷ് ബാബു, ഗോപിനാഥ്, രമ്യ, സൗമ്യ, സജിന എന്നിവര്‍ സംസാരിച്ചു.

വൈ.എം. ജിതേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. സരിത ബിനോയ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116661/conductor-pm-baburajan-was-given-a-friendly-farewell-by-the-whatsapp-group-of-travelers-at-perambra)