---
title: " പേരാമ്പ്ര ബസ് സ്റ്റാന്റില്‍ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു"
english_title: "Toilet waste flows out at Perambra bus stand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116672/toilet-waste-flows-out-at-perambra-bus-stand"
published_at: "2023-05-23T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646cb25488b76_KAKKOOS.jpg"
keywords: []
---

#  പേരാമ്പ്ര ബസ് സ്റ്റാന്റില്‍ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു

> **Lead Summary:** ** പേരാമ്പ്ര **: കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകിയതിനെ തുടര്‍ന്ന് പേരാ്രമ്പ ബസ് സ്റ്റാന്റിലെ കക്കൂസ് അടച്ചു. ബസ് സ്റ്റാന്റിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കക്കൂസിലെ മാലിന്യമാണ് മാലിന്യ പൈപ്പിന്റെ ജോയന്റ് പൊട്ടി പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്.

## Article Content

** പേരാമ്പ്ര **: കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകിയതിനെ തുടര്‍ന്ന് പേരാ്രമ്പ ബസ് സ്റ്റാന്റിലെ കക്കൂസ് അടച്ചു. ബസ് സ്റ്റാന്റിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കക്കൂസിലെ മാലിന്യമാണ് മാലിന്യ പൈപ്പിന്റെ ജോയന്റ് പൊട്ടി പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയത്.

ദുര്‍ഗന്ധം മൂലം യാത്രക്കാര്‍ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കും ഇവിടെ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മൂക്ക് പൊത്താതെ ഇതുവഴി ആര്‍ക്കും നടക്കാന്‍ പറ്റാത്ത സ്ഥിതിയുമാണ്.

ബസ് സ്റ്റാന്റ് കെട്ടിടത്തോട് ചേര്‍ന്നാണ് കക്കൂസ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് കെട്ടിടങ്ങള്‍ക്കും ഇടയിലായാണ് മാലന്യം പുറത്തേക്ക് ഒഴുകുന്നത്.

ഗ്രാമപഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് നടത്തിപ്പിനായി കൊടുത്തതാണ് കുളിമുറിയും കക്കൂസും മൂത്രപ്പുരയും. ഇവിടെ ക്കൂസും മൂത്രപ്പുരയും ഉപയോഗിക്കുന്നതിന് പണം ഈടാക്കുന്നുണ്ടെങ്കിലും കൃത്യമായി അറ്റക്കുറ്റപ്പണികള്‍ നടത്താത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഇത് ഇവിടെ ഇടക്കിടെ ഉണ്ടാവാറുണ്ടെന്നും പരാതി നല്‍കിയിട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും സമീപത്തെ കച്ചവടക്കാര്‍ പറയുന്നു. നിത്യേന നൂറുകണക്കിന് യാത്രക്കാരും വിദ്യാര്‍ത്ഥികളും എത്തിച്ചേരുന്നതും മലയോര മേഖലയുടെ സിരാകേന്ദ്രവുമായ പട്ടണത്തിലെ ബസ് സ്റ്റാന്റിലെ കക്കൂസാണ് മാലിന്യം പുറത്തേക്ക് ഒഴുകി ദുര്‍ഗന്ധം വമിക്കുന്നത്.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങഴില്‍ കനത്ത മഴയും ഉണ്ടായിരുന്നു. മഴ വെള്ളത്തിലൂടെ കക്കൂസ് മാലന്യം ബസ് സ്റ്റാന്റിനകത്തേക്ക് ഒഴുകാനും സാക്രമിക രോഗങ്ങള്‍ പകരാനും കാരണമാവും. യാത്രക്കാരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരും ലോട്ടറി വില്പനക്കാരും ഉന്തുവണ്ടി കച്ചവടക്കാരും ഉള്‍പ്പെടെയുള്ളവര്‍ മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യമില്ലാതെ വിഷമിക്കുകയാണ്.

പട്ടണത്തിലെ ബസ് സ്്റ്റാന്റിലെ കക്കൂസ് മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണണമെന്നും കക്കൂസ് തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യാത്രക്കാരും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116672/toilet-waste-flows-out-at-perambra-bus-stand)