---
title: "മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു "
english_title: "Mahathma Gandhi felicitated Gram Panchayats for their outstanding performance in the National Rural Employment Guarantee Scheme at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116860/mahathma-gandhi-felicitated-gram-panchayats-for-their-outstanding-performance-in-the-national-rural-employment-guarantee-scheme-at-perambra"
published_at: "2023-05-24T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dea7a04824_1_p2.jpg"
keywords: []
---

# മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പേരാമ്പ്ര ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

## Article Content

**പേരാമ്പ്ര:** മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പേരാമ്പ്ര ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്‍കിയ പേരാമ്പ്ര ഗ്രാമപഞ്ചായത്ത്- ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കിയ രണ്ടാമത്തെ ഗ്രാമപഞ്ചായത്ത് ചങ്ങരോത്ത് - ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് ഏറ്റവും കൂടുതല്‍ നൂറു ദിനങ്ങള്‍ നല്‍കിയ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്- സജീവ തൊഴിലാളികളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച നിലയില്‍ കൂത്താളി പഞ്ചായത്തിനും നൊച്ചാട് ഗ്രാമപഞ്ചായത്തിനും ഏറ്റവും മികച്ച സുഭിക്ഷ കേരളം പ്രവര്‍ത്തനം നടത്തിയ കായണ്ണ ഗ്രാമപഞ്ചായത്തിനേയും ആദരിച്ചു.

2023-24 വര്‍ഷത്തിലെ ആദ്യ 100 ദിനം പൂര്‍ത്തീകരിച്ച കൂത്താളി ഗ്രാമപഞ്ചായത്തിലെ ചന്ദ്രന്‍ കൊടുവള്ളിയെയും ചടങ്ങില്‍ ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു മികച്ച പ്രവര്‍ത്തനം നടത്തിയ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ. സുനില്‍, ഉണ്ണി വേങ്ങേരി, വി.കെ. പ്രമോദ്, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആബിദ നിബ്രാസ്, കൂത്താളി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജശ്രീ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് എഇ അനുശ്രീ എന്നിവര്‍ ചടങ്ങിന് സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. കാദര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജോയിന്റ്  ബിഡിഒ ശൈലേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116860/mahathma-gandhi-felicitated-gram-panchayats-for-their-outstanding-performance-in-the-national-rural-employment-guarantee-scheme-at-perambra)