---
title: "കൂത്താളി കൊരട്ടി മമ്പാട്ടില്‍ പാലം റോഡ് യാത്രക്കായി തുറന്നു കൊടുത്തു "
english_title: "Koothali Koratti Mampattil Bridge was opened for road travel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116908/koothali-koratti-mampattil-bridge-was-opened-for-road-travel"
published_at: "2023-05-24T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e22db11f8d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂത്താളി കൊരട്ടി മമ്പാട്ടില്‍ പാലം റോഡ് യാത്രക്കായി തുറന്നു കൊടുത്തു 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കൊരട്ടി മമ്പാട്ടില്‍ പാലം റോഡ് യാത്രക്കായി തുറന്നുകൊടുത്തു.

## Article Content

**പേരാമ്പ്ര: **കൂത്താളി ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കൊരട്ടി മമ്പാട്ടില്‍ പാലം റോഡ് യാത്രക്കായി തുറന്നുകൊടുത്തു.

എന്‍ആര്‍ഇജി ഫണ്ടില്‍ 10 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് റോഡ് പണികഴിപ്പിച്ചത്. റോഡിന്റെ ഉദ്ഘാടനം കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സി.സി രാജീവന്‍, പി.എം രാമദാസന്‍, എം.എം അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ ടി രാജശ്രീ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116908/koothali-koratti-mampattil-bridge-was-opened-for-road-travel)