---
title: "കായണ്ണ ഗ്രാമപഞ്ചായത്തിന്റെ ജൈവവൈവിധ്യ ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി "
english_title: "Biodiversity Day celebrations of Kayanna Gram Panchayat have started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116917/biodiversity-day-celebrations-of-kayanna-gram-panchayat-have-started"
published_at: "2023-05-24T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e2cbca13e0_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കായണ്ണ ഗ്രാമപഞ്ചായത്തിന്റെ ജൈവവൈവിധ്യ ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി 

> **Lead Summary:** **കായണ്ണ: **കായണ്ണ ഗ്രാമപഞ്ചായത്തിന്റെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടികള്‍ 'പാപ്പാത്തി കൂട്ടം' കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കായണ്ണ: **കായണ്ണ ഗ്രാമപഞ്ചായത്തിന്റെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടികള്‍ 'പാപ്പാത്തി കൂട്ടം' കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണന്‍ ഉദ്ഘാടനം ചെയ്തു.

മനുഷ്യനില്ലെങ്കിലും പ്രകൃതിക്ക് നിലനില്‍ക്കാന്‍ ആകും എന്നും എന്നാല്‍ പ്രകൃതിയില്ലെങ്കില്‍ മനുഷ്യന് നിലനില്‍പ്പില്ല എന്നുമുള്ള സത്യം മനുഷ്യന്‍ തിരിച്ചറിയണമെന്ന് വടയക്കണ്ടി നാരായണന്‍ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പി.ടി ഷീബ, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ നാരായണന്‍, കെ.വി ബിന്‍ഷ, അംഗങ്ങളായ ജയപ്രകാശ് കായണ്ണ, പി.കെ ഷിജു, പി.സി ബഷീര്‍, ബിജി സുനില്‍കുമാര്‍, കെ.സി ഗാന, വി.പി ഗീത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സായി പ്രകാശ്, പഞ്ചായത്ത് ജൈവവൈവിധ്യ സമിതി കണ്‍വീനര്‍ കെ.വി.സി ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116917/biodiversity-day-celebrations-of-kayanna-gram-panchayat-have-started)