---
title: "പന്തിരിക്കരയില്‍ സ്‌കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് സാരമായി പരിക്ക് "
english_title: "Scooter passenger seriously injured in collision between scooter and tipper lorry at Panthirakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116923/scooter-passenger-seriously-injured-in-collision-between-scooter-and-tipper-lorry-at-panthirakara"
published_at: "2023-05-24T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e315b4a62c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പന്തിരിക്കരയില്‍ സ്‌കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് സാരമായി പരിക്ക് 

> **Lead Summary:** **പേരാമ്പ്ര: **കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര കോക്കാട് റോഡിന് സമിപം സ്‌ക്കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അമ്മക്കും മകള്‍ക്കും സാരമായി പരിക്കേറ്റു.

## Article Content

**പേരാമ്പ്ര: **കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര കോക്കാട് റോഡിന് സമിപം സ്‌ക്കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അമ്മക്കും മകള്‍ക്കും സാരമായി പരിക്കേറ്റു.

മുതുകാട് സ്വദേശിനികളായ ബവിത (34), മകള്‍ ജ്യോതിക(16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടിയങ്ങാട് ഭാഗത്തു നിന്നും മുതുകാട് ഭാഗത്തേക്ക് വരുകയായിരുന്ന സ്‌ക്കൂട്ടര്‍ പന്തിരിക്കര ഭാഗത്ത് നിന്നും കടിയങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

പള്ളിക്കുന്ന് സ്റ്റോപ്പില്‍ ആളെ ഇറക്കാന്‍ വേണ്ടി നിര്‍ത്തിയ ബസ്സിനെ മറികടക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇന്ന് വൈകിട്ട് ആറരയോടെയായായിരുന്നു അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116923/scooter-passenger-seriously-injured-in-collision-between-scooter-and-tipper-lorry-at-panthirakara)