---
title: "മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമന അഭിമുഖം മാറ്റിവെച്ചു "
english_title: "Mepayur Govt Vocational Higher Secondary School Teacher Appointment Interview Postponed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116939/mepayur-govt-vocational-higher-secondary-school-teacher-appointment-interview-postponed"
published_at: "2023-05-24T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e41d8329f1_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക നിയമന അഭിമുഖം മാറ്റിവെച്ചു 

> **Lead Summary:** ** മേപ്പയൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ മെയ് 27 ന് നടത്താന്‍ തീരുമാനിച്ച അധ്യാപക അഭിമുഖം മെയ് 29 തിങ്കളാഴ്ച നടത്തും.

## Article Content

** മേപ്പയൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ മെയ് 27 ന് നടത്താന്‍ തീരുമാനിച്ച അധ്യാപക അഭിമുഖം മെയ് 29 തിങ്കളാഴ്ച നടത്തും.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഹിന്ദി, അറബിക്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 29 തിങ്കളാഴ്ച 10 മണി മുതലും ഫിസിക്കല്‍ സയന്‍സ്, ജീവശാസ്ത്രം, കണക്ക്, യു.പി.എസ്.എ എന്നിവക്കുള്ള അഭിമുഖം അന്ന് 1 മണിമുതലും ഹൈസ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തുന്നു.

താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോ കോപ്പികളുമായി ഹാജരാകേണ്ടതാണ്. മെയ് 27 ന് നടത്താന്‍ തീരുമാനിച്ചിരുന്ന അഭിമുഖം അന്ന് PSC പരീക്ഷ നടക്കുന്നതിനാല്‍ മെയ് 29 ലേക്ക് മാറ്റിയതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116939/mepayur-govt-vocational-higher-secondary-school-teacher-appointment-interview-postponed)