---
title: "തൊഴിലിലേക്ക് വഴികാട്ടി ആകാന്‍ പെയ്‌സ് പദ്ധതിയുമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് "
english_title: "Chakkittapara gram panchayath with PACE project to be a guide to employment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117081/chakkittapara-gram-panchayath-with-pace-project-to-be-a-guide-to-employment"
published_at: "2023-05-25T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f49a3a4206_1_pscc.JPG"
keywords: []
---

# തൊഴിലിലേക്ക് വഴികാട്ടി ആകാന്‍ പെയ്‌സ് പദ്ധതിയുമായി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 

> **Lead Summary:** **ചക്കിട്ടപാറ** : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലേക്ക് വഴികാട്ടി ആകാന്‍ പെയ്‌സ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്.

## Article Content

**ചക്കിട്ടപാറ** : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലേക്ക് വഴികാട്ടി ആകാന്‍ പെയ്‌സ് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ്.

തൊഴിലിനായി അലയുന്ന യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നേടികൊടുക്കുക എന്നതാണ് പെയ്സ് പദ്ധതിയുടെ ലക്ഷ്യം.

പിഎസ്‌സി, യുപിഎസ്‌സി, എസ്എസ്‌സി, തുടങ്ങിയ പരീക്ഷകള്‍ക്കും മേഖലകളിലേക്കും വിദഗ്ദ പരിശീലനം നല്‍കുന്നതാണ്.

പേരാമ്പ്രയിലെ പിഎസ്‌സി പരിശീലന സ്ഥാപനമായ ഓക്‌സിലിയം പേരാമ്പ്രയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

മെയ് 26 ന് രാവിലെ 10.30 ന് ചക്കിട്ടപാറ ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കുറ്റ്യാടി എംഎല്‍എ കെ.പി. കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ. സുനില്‍ അധ്യക്ഷത വഹിക്കും.

പ്രമുഖ പിഎസ് സി പരിശീലകന്‍ മന്‍സൂര്‍ അലി കാപ്പുങ്കല്‍ സെമിനാര്‍ നയിക്കുന്നതാണ്. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ , രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്.

ജനറല്‍ പിഎസ് സി, എല്‍ജിഎസ്, എല്‍ഡിസി, എല്‍പി, യുപി, ഡിഗ്രി ലെവല്‍ കോ.ഓപ്പറേറ്റീവ് ബാങ്ക് പരിശീലനം തുടങ്ങിയ കോഴ്‌സിലേക്ക് അഡ്മിഷന്‍ തുടരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117081/chakkittapara-gram-panchayath-with-pace-project-to-be-a-guide-to-employment)