---
title: "ഫുട്‌ബോള്‍ മേളയുമായി യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി "
english_title: "Youth Congress Cheruvannur constituency committee with football fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117131/youth-congress-cheruvannur-constituency-committee-with-football-fair"
published_at: "2023-05-25T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f803e214b0_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഫുട്‌ബോള്‍ മേളയുമായി യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി 

> **Lead Summary:** **ചെറുവണ്ണൂര്‍: **യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചു. കെ.പി മൂസ സ്മാരക ട്രോഫിക്കായി നടന്ന പേരാമ്പ്ര നിയോജക മണ്ഡലം തല 5's ഫുഡ്‌ബോള്‍ മേളയില്‍ ചങ്ങരോത്ത് മണ്ഡലം കമ്മറ്റി വിജയികളായി.

## Article Content

**ചെറുവണ്ണൂര്‍: **യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചു. കെ.പി മൂസ സ്മാരക ട്രോഫിക്കായി നടന്ന പേരാമ്പ്ര നിയോജക മണ്ഡലം തല 5's ഫുഡ്‌ബോള്‍ മേളയില്‍ ചങ്ങരോത്ത് മണ്ഡലം കമ്മറ്റി വിജയികളായി.

പേരാമ്പ്ര മണ്ഡലം കമ്മറ്റി റണേഴ്‌സ് ട്രോഫി സ്വന്തമാക്കി. പഞ്ചായത്ത് തല അണ്ടര്‍ 19 വിഭാഗത്തില്‍ വിജയികളായി കൊണ്ട് രാഗാ പന്നി മുക്ക് നെഹ്‌റു കപ്പ് 2023 ല്‍ മുത്തമിട്ടു. അണ്ടര്‍ 13 വിഭാഗത്തില്‍ അറക്കല്‍ എഫ്‌സി വിജയികളായി.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പാലിശേരി അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡണ്ട് എസ് സുനന്ദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആര്‍.പി ഷോഭിഷ്, ബാലകൃഷ്ണന്‍ എ. എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ജസ്മിന മജീദ,് കിഷോര്‍ കാന്ത് മുയിപ്പോത്ത്, ബാസില്‍ പാലിശ്ശേരി, കെ.കെ വിപിന്‍ രാജ് , കെ.പി നജീപ്, ഇ.സി മനുലാല്‍, പി.എം ദിഗേഷ്, എ ബിജിലേഷ്, കെ.ടി ദില്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117131/youth-congress-cheruvannur-constituency-committee-with-football-fair)