---
title: "കായണ്ണയില്‍ ബൈത്തുറഹ്മ താക്കോല്‍ ദാനവും ആംബുലന്‍സ് സമര്‍പ്പണവും സമ്മേളനവും സംഘടിപ്പിക്കുന്നു "
english_title: "Baithurahma organizes Key Donation, Ambulance Dedication and Conference at Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117177/baithurahma-organizes-key-donation-ambulance-dedication-and-conference-at-kayanna"
published_at: "2023-05-26T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64701ce94aab4_1_pss.JPG"
keywords: []
---

# കായണ്ണയില്‍ ബൈത്തുറഹ്മ താക്കോല്‍ ദാനവും ആംബുലന്‍സ് സമര്‍പ്പണവും സമ്മേളനവും സംഘടിപ്പിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര:** കായണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് നിര്‍മ്മിച്ച ബൈത്തുറഹ്മ താക്കോല്‍ദാനവും ജി.സി.സി കെ.എം.സി.സി ആംബുലന്‍സ് സമര്‍പ്പണവും സമ്മേളനവും 27, 28 തിയ്യതികളില്‍ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കായണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് നിര്‍മ്മിച്ച ബൈത്തുറഹ്മ താക്കോല്‍ദാനവും ജി.സി.സി കെ.എം.സി.സി ആംബുലന്‍സ് സമര്‍പ്പണവും സമ്മേളനവും 27, 28 തിയ്യതികളില്‍ നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രണ്ട് ദിവസമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി തലമുറ സംഗമം, കുടുംബ -യുവജന സംഗമം, രാജ്യത്തെ കാത്തുസൂക്ഷിച്ച വിമുക്ത ജവാന്മാരെ ആദരിക്കല്‍, പൊതുസമ്മേളനം, ഇശല്‍ നൈറ്റ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ശനിയാഴ്ച കാലത്ത് 9 മണിക്ക് പി.സി ബഷീര്‍ പതാക ഉയര്‍ത്തും.10 മണിക്ക് തലമുറ സംഗമം മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.സി ഉമ്മര്‍ മൗലവി ഉദ്ഘാടനം ചെയ്യും. 2 മണിക്ക് നടക്കുന്ന കുടുംബ യുവജന സംഗമം സംസ്ഥാന സെക്രട്ടറി അഡ്വ.ഷാഫി ചാലിയവും ഉദ്ഘാടനം ചെയ്യും.

ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ്  അഡ്വ. നജ്മ തബ്ഷിറ മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച വൈകു. 5 മണിക്ക് രാജ്യസേവനത്തിന് ശേഷം ഇന്ത്യന്‍ സേനയില്‍ നിന്നും വിരമിച്ച കായണ്ണ ഗ്രാമ പഞ്ചായത്തിലെ 38 ഓളം വിമുക്ത ഭടന്‍മാരെ ആദരിക്കും.

ചടങ്ങ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. 6 മണിക്ക് പൊതുസമ്മേളന ഉദ്ഘാടനവും ബൈത്തുറഹ്മ താക്കോല്‍ ദാനവും ആംബുലന്‍സ് സമര്‍പ്പണവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യ പ്രഭാഷണം നടത്തും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി മുഖ്യാതിഥിയായിരിക്കും. എം.എ റസാഖ്, എസ്.പി കുഞ്ഞമ്മദ്, സി.പി.എ അസീസ് തുടങ്ങിയവര്‍ സംബന്ധിക്കും.

തുടര്‍ന്ന് ആദില്‍ അത്തുവും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ നൈറ്റ് അരങ്ങേറുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ പി.സി ബഷീര്‍, ജനറല്‍ കണ്‍വീനര്‍ പി.സി അസ്സയിനാര്‍, ട്രഷറര്‍ സി.കെ അസീസ്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117177/baithurahma-organizes-key-donation-ambulance-dedication-and-conference-at-kayanna)