---
title: "നിങ്ങള്‍ അധ്യാപകരാവാന്‍ ആഗ്രഹിക്കുന്നവരാണോ, പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകള്‍ "
english_title: "Are you aspiring to become a teacher, Perampra CKGM Govt. Guest Lecturer Vacancies in College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117347/are-you-aspiring-to-become-a-teacher-perampra-ckgm-govt-guest-lecturer-vacancies-in-college"
published_at: "2023-05-26T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470cb2a04273_sing.jpg"
keywords: []
---

# നിങ്ങള്‍ അധ്യാപകരാവാന്‍ ആഗ്രഹിക്കുന്നവരാണോ, പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകള്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വകുപ്പുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഹിന്ദി, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വകുപ്പുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.

ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ്/പിഎച്ച്ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്.

ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വകുപ്പുകളിലേക്കുള്ള കൂടിക്കാഴ്ച 30/05/2023 ന് രാവിലെ 11.00 മണിക്കും ഹിന്ദി, കെമിസ്ട്രി എന്നീ വകുപ്പുകളിലേക്കുള്ള കൂടിക്കാഴ്ച 31/05/2023 ന് രാവിലെ 11.00 മണിക്കും ഫിസിക്‌സ് വകുപ്പിലേക്കുള്ള കൂടിക്കാഴ്ച 01/06/2023 ന് രാവിലെ 11.00 മണിക്കും നടത്തുന്നതായിരിക്കും.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റില്ലാത്തവരെയും പരിഗണിക്കുന്നതായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117347/are-you-aspiring-to-become-a-teacher-perampra-ckgm-govt-guest-lecturer-vacancies-in-college)