---
title: "കായണ്ണയില്‍ അഞ്ചു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു "
english_title: "Five people were bitten by stray dogs in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117376/five-people-were-bitten-by-stray-dogs-in-kayanna"
published_at: "2023-05-26T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470e66a144b5_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കായണ്ണയില്‍ അഞ്ചു പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു 

> **Lead Summary:** ** പേരാമ്പ്ര :** കായണ്ണയില്‍ തെരുവ് നായകളുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. മരപ്പറ്റേമ്മല്‍ സുജാത , മകള്‍ അക്ഷയ, കായണ്ണ ജി.യു.പി സ്‌കൂളിനു സമീപത്തെ പാമ്പുങ്ങല്‍ മോഹനന്‍ നെല്ലുള്ള തറേമല്‍, ശങ്കരന്‍ കരികണ്ടന്‍ പാറ, കേളപ്പന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

## Article Content

** പേരാമ്പ്ര :** കായണ്ണയില്‍ തെരുവ് നായകളുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. മരപ്പറ്റേമ്മല്‍ സുജാത , മകള്‍ അക്ഷയ, കായണ്ണ ജി.യു.പി സ്‌കൂളിനു സമീപത്തെ പാമ്പുങ്ങല്‍ മോഹനന്‍ നെല്ലുള്ള തറേമല്‍, ശങ്കരന്‍ കരികണ്ടന്‍ പാറ, കേളപ്പന്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

പരുക്കേറ്റവര്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലും പീനീനട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കായണ്ണ പ്രദേശത്ത് തെരുവ് നായ ശല്യം കൂടുതലാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്‌കൂള്‍ തുറക്കാന്‍ പോകുന്നതോടെ രക്ഷിതാക്കള്‍ വലിയ ആശങ്കയിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117376/five-people-were-bitten-by-stray-dogs-in-kayanna)