---
title: "ശക്തമായ ഇടിമിന്നല്‍; ആലയില്‍ കെട്ടിയിരുന്ന കറവ പശു ഇടിമിന്നലേറ്റ് ചത്തു "
english_title: "Strong thunderstorms; A milch cow tied to a shed was struck by lightning and died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117383/strong-thunderstorms-a-milch-cow-tied-to-a-shed-was-struck-by-lightning-and-died"
published_at: "2023-05-26T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470ec22f2c40_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ശക്തമായ ഇടിമിന്നല്‍; ആലയില്‍ കെട്ടിയിരുന്ന കറവ പശു ഇടിമിന്നലേറ്റ് ചത്തു 

> **Lead Summary:** **ചക്കിട്ടപാറ: **ശക്തമായ ഇടിമിന്നലേറ്റ് ആലയില്‍ കെട്ടിയിരുന്ന കറവ പശു ചത്തു. ചക്കിട്ടപാറ ചന്ദ്രന്‍ കുന്നേല്‍ മറിയാമ്മ തോമസിന്റെ ആലയില്‍ കെട്ടിയിരുന്ന കറവ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്.

## Article Content

**ചക്കിട്ടപാറ: **ശക്തമായ ഇടിമിന്നലേറ്റ് ആലയില്‍ കെട്ടിയിരുന്ന കറവ പശു ചത്തു. ചക്കിട്ടപാറ ചന്ദ്രന്‍ കുന്നേല്‍ മറിയാമ്മ തോമസിന്റെ ആലയില്‍ കെട്ടിയിരുന്ന കറവ പശുവാണ് ഇടിമിന്നലേറ്റ് ചത്തത്.

ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് സംഭവം. പ്രസവിച്ചിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. വീടിന്റെ അടുക്കള ഭാഗം ചുവരിനും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.

വീട്ടമ്മ മറിയാമ്മയുടെ കേള്‍വിക്കും തകരാര്‍ സംഭവിച്ചു. വീട്ടിലെ വൈദ്യുതി സംവിധാനങ്ങള്‍ക്കും നാശമുണ്ടായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117383/strong-thunderstorms-a-milch-cow-tied-to-a-shed-was-struck-by-lightning-and-died)