---
title: "മികച്ച വിജയം കരസ്ഥമാക്കി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ "
english_title: "Nochad Higher Secondary School achieved great success"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117443/nochad-higher-secondary-school-achieved-great-success"
published_at: "2023-05-27T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647199aa8a971_1_phs.JPG"
keywords: []
---

# മികച്ച വിജയം കരസ്ഥമാക്കി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **ഹയര്‍ സെക്കന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മികച്ച റിസള്‍ട്ടുമായി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍.

## Article Content

**പേരാമ്പ്ര: **ഹയര്‍ സെക്കന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മികച്ച റിസള്‍ട്ടുമായി നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍.

സയന്‍സ് വിഭാഗത്തില്‍ 97%വിജയ ശതമാനത്തോടെ 23 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചപ്പോള്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് 5 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി.

ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80 ശതമാനം വിജയത്തോടെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസും പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് 5 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയിട്ടുണ്ട്.

കോമേഴ്സ് വിഭാഗത്തില്‍ 88% വിജയവും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. സയന്‍സ് വിഭാഗത്തില്‍ 1200ല്‍ 1196 മാര്‍ക്ക് നേടി ഫിദ ഫാത്തിമയും, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 1200ല്‍ 1194 മാര്‍ക്ക് നേടി വിസ്മയ രമേഷും ഒന്നാം സ്ഥാനം നേടി.

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. സമീറിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി. അബു അധ്യക്ഷത വഹിച്ചു.

ടി. മുഹമ്മദ്, കെ. ആല്‍ഫ, ആര്‍. രാജശ്രീ, കെ. സുനില്‍ കുമാര്‍, വി.പി. ജൗഹര്‍, പി.എം. സൗദ, ടി.എ. നിസാര്‍, കെ.പി. ഗുലാം മുഹമ്മദ്, പി.സി. മുഹമ്മദ് സിറാജ്, കെ.കെ. റസിയ, കെ.എം. ശാമില്‍, കെ. ജാസിന, ഹന്ന മുജീബ്, ദില്‍റൂബ ഫൈസല്‍, കാശ്മീര, മുഹമ്മദ് നിഷാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117443/nochad-higher-secondary-school-achieved-great-success)