---
title: "നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ്ണ സംഘടിപ്പിച്ചു"
english_title: "The construction workers federation organized dharna at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117495/the-construction-workers-federation-organized-dharna-at-perambra"
published_at: "2023-05-27T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471c372e28e2_1_a_dharna.JPG"
keywords: []
---

# നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര** : നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിച്ചു നല്‍കാനുള്ള സെസ്സ് നല്‍കുക, തൊഴിലാളികളുടെ പെന്‍ഷനും, ആനുകൂല്യങ്ങളും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര** : നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിച്ചു നല്‍കാനുള്ള സെസ്സ് നല്‍കുക, തൊഴിലാളികളുടെ പെന്‍ഷനും, ആനുകൂല്യങ്ങളും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ പേരാമ്പ്ര സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്.

സിപിഐ മണ്ഡലം സെക്രട്ടറി സി. ബിജു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.

എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രന്‍, സിപിഐ മണ്ഡലം അസിസ്റ്റന്റ്  സെക്രട്ടറി കെ.കെ. ഭാസ്‌കരന്‍, എഐടിയുസി മണ്ഡലം സെക്രട്ടറി ശശി കിഴക്കന്‍ പേരാമ്പ്ര, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ്  ഗോപാലകൃഷ്ണന്‍ തണ്ടോറപാറ, വാര്‍ഡ് അംഗം വിനോദ് തിരുവോത്ത്, ഗംഗാധരന്‍ അത്യോടി എന്നിവര്‍ സംസാരിച്ചു.

മാര്‍ച്ചിനും ധര്‍ണ്ണക്കും പി.കെ. സുരേഷ്, ഗംഗാധരന്‍ അത്യാടി, കെ. കുഞ്ഞിരാമകുറുപ്പ്, വിനയകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117495/the-construction-workers-federation-organized-dharna-at-perambra)