---
title: "ബാലുശ്ശേരി നിയമസഭ മണ്ഡലത്തില്‍ അവലോകന യോഗം സംഘടിപ്പിച്ചു"
english_title: "Review meeting in Balusherry Assembly Constituency Organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117503/review-meeting-in-balusherry-assembly-constituency-organized"
published_at: "2023-05-27T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471cecfbd9f6_1_avalokanam.JPG"
keywords: []
---

# ബാലുശ്ശേരി നിയമസഭ മണ്ഡലത്തില്‍ അവലോകന യോഗം സംഘടിപ്പിച്ചു

> **Lead Summary:** ** ബാലുശ്ശേരി :** മാലിന്യ മുക്ത കേരളം സാധ്യമാക്കുന്നതിനായി ബാലുശ്ശേരി നിയമസഭാ നിയോജക മണ്ഡലതല അവലോകന യോഗം സംഘടിപ്പിച്ചു.

## Article Content

** ബാലുശ്ശേരി :** മാലിന്യ മുക്ത കേരളം സാധ്യമാക്കുന്നതിനായി ബാലുശ്ശേരി നിയമസഭാ നിയോജക മണ്ഡലതല അവലോകന യോഗം സംഘടിപ്പിച്ചു.

എംഎല്‍എ സച്ചിന്‍ ദേവിന്റെ അധ്യക്ഷതയില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് പരിപാടി നടന്നു. മണ്ഡലത്തിലുള്‍പ്പെട്ട 9 ഗ്രാമപഞ്ചായത്തുകളിലേയും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളിലെയും, തദ്ദേക സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, ഹരിതകര്‍മ്മസേന കണ്‍സോഷിം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

അജൈവ മാലിന്യ സംസ്‌കരണത്തിന്റെ നിലവിലുള്ള അവസ്ഥ സമയബന്ധിത പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യം, നിയമപരമായ നടപടികള്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍, നൂതനമായ പ്രവര്‍ത്തനങ്ങളും, സമീപനങ്ങളും, പൊതുസ്ഥാപനങ്ങളുടെ ശുചിത്വാവസ്ഥ, പൊതുഇടങ്ങളുടെ ശുചിത്വാവസ്ഥ എന്നിവ അവലോകനയോഗത്തില്‍ ചര്‍ച്ചചെയ്തു.

ജനറല്‍ കോര്‍ ഡിനേറ്റര്‍ വി. സുന്ദരന്‍ തദ്ദേശസ്ഥാപനതല പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിവരം അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത സ്വാഗതം പറഞ്ഞു.

ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ മണ്ഡലതല ശുചിത്വ പ്രഖ്യാപനത്തിന്റെ പ്രാഥമിക ഘട്ടം നടത്തണമെന്ന് എംഎല്‍എ സച്ചിന്‍ദേവ് നിര്‍ദ്ദേശിച്ചു. ജനങ്ങളുടെ ഇടയില്‍ വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117503/review-meeting-in-balusherry-assembly-constituency-organized)