---
title: "പേരാമ്പ്ര അഗ്‌നിരക്ഷാനിലയം റിക്രിയേഷന്‍ ക്ലബ് യാത്രയയപ്പ് നല്‍കി "
english_title: "Perambra Fire Station Recreation Club gave a send off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117798/perambra-fire-station-recreation-club-gave-a-send-off"
published_at: "2023-05-29T00:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6473a6cd38360_1_yy3.JPG"
keywords: []
---

# പേരാമ്പ്ര അഗ്‌നിരക്ഷാനിലയം റിക്രിയേഷന്‍ ക്ലബ് യാത്രയയപ്പ് നല്‍കി 

> **Lead Summary:** **പേരാമ്പ്ര:** സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ അസി: സ്റ്റേഷന്‍ ഓഫീസര്‍മാരായ ആര്‍. സജീവ്, പി. വിനോദന്‍ എന്നിവര്‍ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാനിലയം റിക്രിയേഷന്‍ ക്ലബ് യാത്രയയപ്പ് നല്‍കി.

## Article Content

**പേരാമ്പ്ര:** സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ അസി: സ്റ്റേഷന്‍ ഓഫീസര്‍മാരായ ആര്‍. സജീവ്, പി. വിനോദന്‍ എന്നിവര്‍ക്ക് പേരാമ്പ്ര അഗ്‌നിരക്ഷാനിലയം റിക്രിയേഷന്‍ ക്ലബ് യാത്രയയപ്പ് നല്‍കി.

കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി. റജീഷ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്‍ അധ്യക്ഷത വഹിച്ചു.

വടകര സ്റ്റേഷന്‍ ഓഫീസര്‍ കെ. അരുണ്‍, നാദാപുരം അസി: സ്റ്റേഷന്‍ ഓഫീസര്‍ ഇ. നന്ദകുമാര്‍, പേരാമ്പ്ര അസി: സ്റ്റേഷന്‍ ഓഫീസര്‍ പി.സി. പ്രേമന്‍, കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഷജില്‍കുമാര്‍, കെ. ദിലീപ്, എ. ഭക്തവല്‍സലന്‍, ബാലന്‍, മുകുന്ദന്‍ വൈദ്യര്‍ (സിവില്‍ ഡിഫന്‍സ്), എം. ഷിജു (ആപ്താമിത്ര) എന്നിവര്‍ സംസാരിച്ചു.

റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി ലതീഷ് നടുക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി. വിജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117798/perambra-fire-station-recreation-club-gave-a-send-off)