---
title: "ബസ്സ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനവും അനുമോദന സദസ്സും"
english_title: "Bus Waiting Shed Inauguration and felicitation audience"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117997/bus-waiting-shed-inauguration-and-felicitation-audience"
published_at: "2023-05-29T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474c327efdcb_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ബസ്സ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനവും അനുമോദന സദസ്സും

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ ബഷീറിന്റെയും, എളമ്പിലാട് ശാഖ മുന്‍ പ്രസിഡന്റ് പി.പി അബ്ദുളള ഹാജിയുടെയും സ്മരണാര്‍ത്ഥം എളമ്പിലാട് ശാഖ മുസ് ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച ബസ്സ് വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി- പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദന ചടങ്ങും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ ബഷീറിന്റെയും, എളമ്പിലാട് ശാഖ മുന്‍ പ്രസിഡന്റ് പി.പി അബ്ദുളള ഹാജിയുടെയും സ്മരണാര്‍ത്ഥം എളമ്പിലാട് ശാഖ മുസ് ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച ബസ്സ് വെയ്റ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി- പ്ലസ് ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദന ചടങ്ങും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ശാഖ പ്രസിഡന്റ് പി.പി ബഷീര്‍ അധ്യക്ഷനായി. പി.പി.ഹാഷിം സ്വാഗതവും കെ.കെ റഫീഖ് നന്ദിയും പറഞ്ഞു. ടി.കെ.എ ലത്തീഫ്, വി.പി റിയാസ് സലാം, അന്‍വര്‍ഷാ നൊച്ചാട്, കെ.പി സലീമ, എം.എം.അഷറഫ്, എ.കെ ഫസലുറഹ്മന്‍, ഫൈസല്‍ ചാവട്ട്, എം.കെ അബ്ദുറഹിമാന്‍, വി മുജീബ്, ഷര്‍മിന കോമത്ത്, ടി.എം അബ്ദുള്ള, മുജീബ് കോമത്ത്, കെ ലബീബ് അഷറഫ്, ഹുസൈന്‍ കമ്മന, റാബിയ എടത്തിക്കണ്ടി, അഷീദ നടുക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117997/bus-waiting-shed-inauguration-and-felicitation-audience)