---
title: "കായണ്ണയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ തെങ്ങ് വീണ് നാശനഷ്ടം "
english_title: "In Kayanna, a coconut tree fell on a parked car and damaged it"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118004/in-kayanna-a-coconut-tree-fell-on-a-parked-car-and-damaged-it"
published_at: "2023-05-29T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474ca553ac02_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കായണ്ണയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മുകളില്‍ തെങ്ങ് വീണ് നാശനഷ്ടം 

> **Lead Summary:** **കായണ്ണ: **കായണ്ണ പഞ്ചായത്തിലെ മാട്ടനോട് പള്ളിമുക്കിനു സമീപത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മേല്‍ കാറ്റില്‍ തെങ്ങു മുറിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു.

## Article Content

**കായണ്ണ: **കായണ്ണ പഞ്ചായത്തിലെ മാട്ടനോട് പള്ളിമുക്കിനു സമീപത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറിനു മേല്‍ കാറ്റില്‍ തെങ്ങു മുറിഞ്ഞു വീണ് നാശനഷ്ടം സംഭവിച്ചു.

കടവില്‍ ബേസിലിന്റെ കാറിനാണു നാശം ഉണ്ടായത്. വൈദ്യുതി ലൈനില്‍ വീണ തെങ്ങ് കാറിനു മേല്‍ പതിക്കുകയായിരുന്നു.

പേരാമ്പ്ര അഗ്‌നിശമന സേന അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.സി.പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി തെങ്ങ് മുറിച്ചു മാറ്റി.

കാറ്റില്‍ വൈദ്യുതി തൂണ്‍ തകര്‍ന്നു വീണ് റോഡില്‍ നിര്‍ത്തിയിട്ട കുന്നത്തുംപാറ റോജിയുടെ കാറിനും നാശം സംഭവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118004/in-kayanna-a-coconut-tree-fell-on-a-parked-car-and-damaged-it)