---
title: "എസ്എസ്എല്‍സി വിജയികള്‍ക്ക് പ്ലസ് ടു പ്രവേശനം ഉറപ്പാക്കണം "
english_title: "SSLC winners must secure Plus Two admission"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118012/sslc-winners-must-secure-plus-two-admission"
published_at: "2023-05-29T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474d235cbb72_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# എസ്എസ്എല്‍സി വിജയികള്‍ക്ക് പ്ലസ് ടു പ്രവേശനം ഉറപ്പാക്കണം 

> **Lead Summary:** **പേരാമ്പ്ര: **എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു അഡ്മിഷന്‍ ഉറപ്പാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് ടു അഡ്മിഷന്‍ ഉറപ്പാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കു പോലും ഇഷ്ട വിഷയങ്ങള്‍ തിരഞ്ഞടുക്കാനുള്ള സാധ്യത കുറവാണന്നും +2 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് അഡ്മിഷന്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

കിഴിഞ്ഞാണ്യം ശാഖ യൂത്ത് ലീഗ് സംഘടിപ്പിച്ച എസ്എസ്എല്‍സി- പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും, ഹാജിമാര്‍ക്കുള്ള യാത്രയയപ്പും പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഇ.ഷാഹി ഉദ്ഘാടനം ചെയ്തു.

ഷജീം കൂളിക്കണ്ടി അധ്യക്ഷംനായി. പിസി.സിറാജ് മുഖ്യ പ്രഭാഷണം നടത്തി. ടി.പി.മുഹമ്മദ്, കൂളിക്കണ്ടി കരീം, നജീര്‍.പി.വി, മനാഫ്, വീര്‍ക്കണ്ടി മൊയ്ദു എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സജു വിജയികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118012/sslc-winners-must-secure-plus-two-admission)