---
title: "കാരയാട് അമ്പലം - മലയങ്ങോട്ട് പാറ റോഡ് യാഥാര്‍ത്ഥമായി"
english_title: "Karayad Ambalam - Malayangot Para Road has been completed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118093/karayad-ambalam-malayangot-para-road-has-been-completed"
published_at: "2023-05-30T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647594b805119_1_road.JPG"
keywords: []
---

# കാരയാട് അമ്പലം - മലയങ്ങോട്ട് പാറ റോഡ് യാഥാര്‍ത്ഥമായി

> **Lead Summary:** **പേരാമ്പ്ര: **കാരയാട് അമ്പലം - മലയങ്ങോട്ട് പാറ റോഡ് യാഥാര്‍ത്ഥമായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

## Article Content

**പേരാമ്പ്ര: **കാരയാട് അമ്പലം - മലയങ്ങോട്ട് പാറ റോഡ് യാഥാര്‍ത്ഥമായി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.

കാരയാട് അമ്പലം -മലയങ്ങോട്ട് പാറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം.പി. ശിവാനന്ദന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.പി. രജിനി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് അംഗം കെ. അഭിനീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിനിത, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ വി.എം. ഉണ്ണി, ഇ.കെ. രാജന്‍, സി. പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

വാര്‍ഡ് അംഗം എം.കെ. നിഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.പി. ദാമോധരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118093/karayad-ambalam-malayangot-para-road-has-been-completed)