---
title: "സീന്‍ ട്രോമാകെയര്‍ ഐഡന്റിറ്റി കാര്‍ഡ് വിതരണം സംഘടിപ്പിച്ചു "
english_title: "seen tromacare distributed id cards at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118100/seen-tromacare-distributed-id-cards-at-perambra"
published_at: "2023-05-30T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64759341a09d7_0000_card_prb.jpg"
keywords: []
---

# സീന്‍ ട്രോമാകെയര്‍ ഐഡന്റിറ്റി കാര്‍ഡ് വിതരണം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുളിയങ്ങല്‍ സീന്‍ ട്രോമാകെയറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വളണ്ടിയര്‍ മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം സംഘടിപ്പിച്ചു. പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **മുളിയങ്ങല്‍ സീന്‍ ട്രോമാകെയറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വളണ്ടിയര്‍ മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണം സംഘടിപ്പിച്ചു. പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സി.ടി. മുകുന്ദന്‍ വൈദ്യര്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എംവിഐ നൂര്‍ മുഹമ്മദ് ബോധവല്‍ക്കരണ ക്ലാസ്സും വാഹനങ്ങളില്‍ പതിക്കാനുള്ള സ്റ്റിക്കര്‍ വിതരണവും നടത്തി.

വല്‍സന്‍ എടക്കോടന്‍, വി.എം. മനോജ്, റഷീദ് ചെക്ക്യേലത്ത് എന്നിവര്‍ സംസാരിച്ചു. ട്രോമാകെയര്‍ സെക്രട്ടറി പ്രനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നബീസ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമ ശുശ്രൂഷകളെ അധികരിച്ചുള്ള വീഡിയോ പ്രദര്‍ശനവും വളണ്ടിയര്‍ മാര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118100/seen-tromacare-distributed-id-cards-at-perambra)