---
title: "സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റം അഭിമാനകരം; ടി.ടി. ഇസ്മായില്‍ "
english_title: "Muslim League's progress in the field of women's empowerment is proud; TT Ismail at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118647/muslim-leagues-progress-in-the-field-of-womens-empowerment-is-proud-tt-ismail-at-meppayoor"
published_at: "2023-06-01T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64784af67da43_1_camb1.JPG"
keywords: []
---

# സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റം അഭിമാനകരം; ടി.ടി. ഇസ്മായില്‍ 

> **Lead Summary:** ** മേപ്പയ്യൂര്‍: **പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മറ്റി ടി.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ വനിതാ ലീഗ് പഠന ക്യാമ്പ് 'ലിഡറാസ്‌ഗോ 23' സംഘടിപ്പിച്ചു.

## Article Content

** മേപ്പയ്യൂര്‍: **പേരാമ്പ്ര നിയോജക മണ്ഡലം വനിതാ ലീഗ് കമ്മറ്റി ടി.കെ. കണ്‍വെന്‍ഷന്‍ സെന്ററില്‍ വനിതാ ലീഗ് പഠന ക്യാമ്പ് 'ലിഡറാസ്‌ഗോ 23' സംഘടിപ്പിച്ചു.

ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി. ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണ രംഗത്ത് മുസ്ലിം ലീഗിന്റെ മുന്നേറ്റം അഭിമാനകരമാണെന്നും സമൂഹത്തില്‍ സാമൂഹ്യമായി സ്ത്രീകള്‍ അനുഭവിക്കുന്ന വിഷയങ്ങളെ കൃത്യമായി ഉയര്‍ത്തിക്കൊണ്ട് വരുവാനും സ്ത്രീകള്‍ക്കിടയില്‍ സംഘാടനത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ക്കുവാനും മുസ്ലിം ലീഗിന്റെ വനിതാ വിഭാഗം ഏറ്റവും ശ്രദ്ദേയമായി പ്രവര്‍ത്തിച്ചു വരികയാണെന്ന് അദേഹം പറഞ്ഞു.

കേരളത്തിലെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമായി മുസ്ലിം ലീഗിന്റെ വനിതാ സംഘടനയായി വനിതാ ലീഗ് മാറിക്കഴിഞ്ഞെന്നും ടി.ടി. ഇസ്മായില്‍ കൂട്ടിച്ചേര്‍ത്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്  കെ. മറിയം, മണ്ഡലം പ്രസിഡന്റ്  ആര്‍.കെ. മുനീര്‍, സൗഫി താഴെക്കണ്ടി, മുനീര്‍ കുളങ്ങര, എം.എം. അഷറഫ്, ഫൈസല്‍ ചാവട്ട്, വഹീദ പാറേമ്മല്‍, സല്‍മ നന്മനക്കണ്ടി, കെ. ആയിഷ, എ.വി. സക്കീന, പി. കുഞ്ഞയിഷ, എം.എം. ആയിഷ, കെ.ടി. സീനത്ത്, പി.ടി. സീനത്ത്, ഫാത്തിമത്ത് സുഹറ എന്നിവര്‍ സംസാരിച്ചു.

കെ. മറിയം, കെ.കെ. ഫാത്തിമ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്  എ. ആമിന, ജനറല്‍ സെക്രട്ടറി പി.ടി.എം. ഷറഫുന്നിസ, ടി.കെ.എ. ലത്തീഫ്, ഷമീമ ഇസ്ലാഹി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118647/muslim-leagues-progress-in-the-field-of-womens-empowerment-is-proud-tt-ismail-at-meppayoor)