---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു "
english_title: "Perampra block panchayat level organized school praveshanoolsavam at aup school perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118724/perampra-block-panchayat-level-organized-school-praveshanoolsavam-at-aup-school-perambra"
published_at: "2023-06-01T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64787ac558376_01d7b229-dd1b-4558-8f52-da7ef3077ba7.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എയുപി സ്‌കൂളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല സ്‌കൂള്‍ പ്രവേശനോത്സവം പേരാമ്പ്ര എയുപി സ്‌കൂളില്‍ സംഘടിപ്പിച്ചു. ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡന്റ് ടി. സുബീഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കുള്ള പഠന കിറ്റ് വിതരണം പേരാമ്പ്ര ബ്ലോക്ക് ബിപിസി വി.പി. നിത, സ്‌കൂള്‍ മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. വി.പി. ചന്ദ്രി, ഇ. ഷാഹി, കെ.എം. സാജു, എം.കെ. ലിമ എന്നിവര്‍ സംസാരിച്ചു.

പ്രധാന അധ്യാപിക കെ.പി. മിനി സ്വാഗതം പറഞ്ഞ ചടങ്ങിന് ടി.കെ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രശസ്ത നാടന്‍ പാട്ട് കലാകാരന്‍ മജീഷ് കാരയാട് അവതരിപ്പിച്ച പാട്ടരങ്ങ് അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118724/perampra-block-panchayat-level-organized-school-praveshanoolsavam-at-aup-school-perambra)