---
title: "കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം"
english_title: "Koothali Kammoth Maha Vishnu Temple prethishttadinam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118725/koothali-kammoth-maha-vishnu-temple-prethishttadinam"
published_at: "2023-06-01T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647881254b4cd_1_kka.JPG"
keywords: []
---

# കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം

> **Lead Summary:** ** കൂത്താളി: **കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിനാഘോഷം ജൂണ്‍ 5 തിങ്കളാഴ്ച നടത്തപ്പെടും.

## Article Content

** കൂത്താളി: **കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിനാഘോഷം ജൂണ്‍ 5 തിങ്കളാഴ്ച നടത്തപ്പെടും.

ക്ഷേത്രം തന്ത്രി കെ. മാധവന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

കാലത്ത് 5 മണി മുതല്‍ നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, നവക പഞ്ചഗവ്യപൂജ, ഉപദേവന്മാര്‍ക്ക് കലശപൂജ, അഭിഷേകത്തോടുകൂടി ഉച്ചപൂജ, ശ്രീഭൂതബലി, ക്ഷേത്ര ഭജന സമിതിയുടെ നേതൃത്വത്തില്‍ അഖണ്ഡനാമജപം എന്നിവ നടത്തുന്നു.

ഉച്ചയ്ക്ക് ഒരു മണിക്ക് പ്രസാദ ഉട്ട് ഉണ്ടായിരിക്കും. പ്രതിഷ്ഠാദിന പ്രത്യേക പൂജകള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118725/koothali-kammoth-maha-vishnu-temple-prethishttadinam)