---
title: "പേരാമ്പ്രയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു "
english_title: "A hartal called by the Traders and Traders Coordinating Committee has started in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118873/a-hartal-called-by-the-traders-and-traders-coordinating-committee-has-started-in-perambra"
published_at: "2023-06-02T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64797ae7584f7_1_harthal.JPG"
keywords: []
---

# പേരാമ്പ്രയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര**: പേരാമ്പ്രയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

## Article Content

**പേരാമ്പ്ര**: പേരാമ്പ്രയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

വിക്ടറിയില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നത്.

വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. ഒട്ടുമിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തില്‍ ഓടുന്നുണ്ട്.

രാവിലെ 6 മണി മുതല്‍ ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട് 6 മണിക്ക് അവസാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118873/a-hartal-called-by-the-traders-and-traders-coordinating-committee-has-started-in-perambra)