---
title: "ഡെങ്കിപനി; പ്രതിരോധ പ്രവര്‍ത്തനവുമായി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം "
english_title: "dengue fever; Peruvannamoozhi Family Health Center with prevention activities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118915/dengue-fever-peruvannamoozhi-family-health-center-with-prevention-activities"
published_at: "2023-06-02T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647999e31ce80_1_dengi.JPG"
keywords: []
---

# ഡെങ്കിപനി; പ്രതിരോധ പ്രവര്‍ത്തനവുമായി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാര്‍ഡില്‍ ഫോഗിംഗ് നടത്തി.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ഡെങ്കിപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാര്‍ഡില്‍ ഫോഗിംഗ് നടത്തി.

പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഈഡിസ് കൊതുകുകളാണ് ഡെങ്കിപനി പകര്‍ത്തുന്നത്. ടെറസുകളിലും വീടുകളിലെ ഫ്രിഡ്ജിന്റെ ട്രേകളിലും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കുക, കൂടാതെ അലക്ഷ്യമായി വലിച്ചെറിയുന്ന പഴയവസ്തുക്കള്‍, ചിരട്ടകള്‍, മുട്ടതോടുകള്‍, ചെടിച്ചട്ടികള്‍ എന്നിവയില്‍ വെള്ളം കെട്ടികിടന്ന് അതില്‍ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ആയതിനാല്‍ ഈഡിസ് കൊതുകിന്റെ ഇത്തരം ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

വാര്‍ഡ് അംഗം ബിന്ദു സജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.കെ നവ്യ, ആശ പ്രവര്‍ത്തക പി. ദേവി എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118915/dengue-fever-peruvannamoozhi-family-health-center-with-prevention-activities)