---
title: "നന്മണ്ട അമ്പലപ്പൊയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞു വീണ് അധ്യാപകന്‍ മരണപ്പെട്ടു "
english_title: "A teacher died when a tree fell on top of his bike in Namanda Ambalapoyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118920/a-teacher-died-when-a-tree-fell-on-top-of-his-bike-in-namanda-ambalapoyil"
published_at: "2023-06-02T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647995d9a2612_1_aup2.JPG"
keywords: []
---

# നന്മണ്ട അമ്പലപ്പൊയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞു വീണ് അധ്യാപകന്‍ മരണപ്പെട്ടു 

> **Lead Summary:** **നന്മണ്ട: **നന്മണ്ട അമ്പലപ്പൊയില്‍ സ്‌കൂളിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞു വീണു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അധ്യാപകന്‍ മരണപ്പെട്ടു.

## Article Content

**നന്മണ്ട: **നന്മണ്ട അമ്പലപ്പൊയില്‍ സ്‌കൂളിന് സമീപത്ത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞു വീണു നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അധ്യാപകന്‍ മരണപ്പെട്ടു.

മടവൂര്‍ സ്വദേശിയായ ഉള്ള്യേരി എയുപി സ്‌ക്കുള്‍ അധ്യാപകനും മുസ്ലീം ലീഗ് പത്താം വാര്‍ഡ് സെക്രട്ടറിയുമായ ശരീഫ് (38) ആണ് മരണപ്പെട്ടത്.

രാവിലെ സ്‌കൂളിലേക്കുള്ള യാത്ര മദ്ധ്യേയായിരുന്നു അപകടം. പുതുക്കുടി പരേതനായ അബൂബക്കറുടെ മകനാണ്.

മാതാവ് കദീജ. ഭാര്യ മാരിയത്ത്. മൂന്ന് മക്കള്‍. സഹോദരങ്ങള്‍: ജലീല്‍, ഗഫൂര്‍, റിയാസ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118920/a-teacher-died-when-a-tree-fell-on-top-of-his-bike-in-namanda-ambalapoyil)