---
title: "ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നൊച്ചാട് മണ്ഡലം 155 ബൂത്ത് സിയുസി സംഗമം സംഘടിപ്പിച്ചു "
english_title: "Indian National Congress Nochad Constituency 155 Booth CUC Sangam organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118958/indian-national-congress-nochad-constituency-155-booth-cuc-sangam-organized"
published_at: "2023-06-02T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479adfaa27e8_1_sangamam.JPG"
keywords: []
---

# ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നൊച്ചാട് മണ്ഡലം 155 ബൂത്ത് സിയുസി സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: ** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നൊച്ചാട് മണ്ഡലം 155 ബൂത്ത് സിയുസി സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: ** ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നൊച്ചാട് മണ്ഡലം 155 ബൂത്ത് സിയുസി സംഗമം സംഘടിപ്പിച്ചു.

കല്‍പ്പത്തൂരില്‍ പൈക്കാട്ട് പാലത്തിനടുത്ത് വെച്ച് നടന്ന പരിപാടി ഡിസിസി പ്രസിഡന്റ്  അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.വി ശശികുമാര്‍ അധ്യക്ഷത വഹിച്ചു.

ലഹരിയും സൈബര്‍ കുറ്റകൃത്യങ്ങളും എന്ന വിഷയത്തില്‍ സത്യന്‍ കാരയാട് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ. രാജീവന്‍, ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, രമേശ് കാവില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്  പി.എം. പ്രകാശന്‍, കെ.സി. ഗോപാലന്‍, കെ.പി. ഭാസ്‌കരന്‍, ഷിജു കെ ദാസ്, ഗീത കല്ലായി, പി. രജീഷ്, രബിന്‍ ചന്ദ്രന്‍, നാജി കാരക്കണ്ടി, ഇ.പി. ഗോപി, സതീശന്‍ കല്‍പ്പത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആദരിക്കുകയും, എസ്എസ്എല്‍സി പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുകയും ചെയ്തു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118958/indian-national-congress-nochad-constituency-155-booth-cuc-sangam-organized)