---
title: "വാല്യക്കോട് എയുപി സ്‌കൂള്‍  പ്രവേശനോത്സവവും കിച്ചന്‍ കം സ്റ്റോര്‍ ഉദ്ഘാടനവും സംഘടിപ്പിച്ചു "
english_title: "The entrance festival and the opening of the kitchen-cum-store were organized at valiacode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118979/the-entrance-festival-and-the-opening-of-the-kitchen-cum-store-were-organized-at-valiacode"
published_at: "2023-06-02T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479c2d8d129b_1_aup[.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍  പ്രവേശനോത്സവവും കിച്ചന്‍ കം സ്റ്റോര്‍ ഉദ്ഘാടനവും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ പ്രവേശനോത്സവവും കിച്ചന്‍ കം സ്റ്റോര്‍ ഉദ്ഘാടനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ പ്രവേശനോത്സവവും കിച്ചന്‍ കം സ്റ്റോര്‍ ഉദ്ഘാടനവും സംഘടിപ്പിച്ചു.

പ്രവേശനോത്സവവും ആധുനിക രീതിയില്‍ പുതുതായി നിര്‍മ്മിച്ച കിച്ചന്‍ കം സ്റ്റോറിന്റയും ഉദ്ഘാടനവും എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സൗജന്യ യൂണിഫോം വിതരണം, സൗജന്യ പാഠപുസ്തക വിതരണം, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വ്വഹിച്ചു.

വാര്‍ഡ് അംഗം കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.എം കൃഷ്ണദാസ്, നൗഫല്‍ ചേനോളി, എം. ഷിജിന, കെ.സി ബാലകൃഷ്ണന്‍, കെ. ഷീബ എന്നിവര്‍ സംസാരിച്ചു.

പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീജ പുതുക്കുടി നന്ദിയും പറഞ്ഞു. ലിസ്‌ന മണിയുരിന്റെ നാടന്‍ പാട്ടും ബാന്റ് മേളവും ചടങ്ങ് വര്‍ണാഭമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118979/the-entrance-festival-and-the-opening-of-the-kitchen-cum-store-were-organized-at-valiacode)